അടുത്ത സീസണിലേക്ക് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ക്ലബ് ശക്തിപ്പെടുത്തുമെന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ വാദം. എന്നാൽ ഇതൊക്കെയും മാനേജ്‌മെന്റിന്റെ വീരവാദങ്ങൾ മാത്രമാണോ എന്നത് ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ആരാധകർക്ക് മനസിലായി തുടങ്ങും. എന്നാൽ ഇതിനിടയിൽ പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗി പങ്ക് വെച്ച ഒരു വാർത്ത ബ്ലാസ്റ്റേഴ്സിന്റെ ഈ വാദഗതികളുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ്.
പഞ്ചാബ് എഫ്സിയുടെ ഇന്ത്യൻ താരങ്ങളായ അഭിഷേക് സിങ്, നിഖിൽ പ്രഭു എന്നിവർക്കായി വമ്പൻ ട്രാൻസ്ഫർ തുകയാണ് പഞ്ചാബ് ലക്ഷ്യമിടുന്നതെന്നും ഓരോ താരങ്ങൾക്കും രണ്ട് കോടിയിലേറെ തുകയാണ് പഞ്ചാബ് ഉദ്ദേശിക്കുന്നത് എന്നുമാണ് ആശിഷ് നെഗിയുടെ റിപ്പോർട്ട്. എന്നാൽ ഈ വാർത്തയും ബ്ലാസ്റ്റേഴ്സിന്റെ വാദഗതികളും തമ്മിൽ എന്ത് ബന്ധമാണ് എന്നല്ലേ..പരിശോധിക്കാം…
കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി അഭിഷേക് സിങ്, നിഖിൽ പ്രഭു എന്നിവരെ ലക്ഷ്യമിടുന്നതായി ആശിഷ് നെഗി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ രണ്ട് താരങ്ങളെ ടീമിലെത്തിച്ചാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്. എന്നാൽ ഇരുവരെയും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് 4 കോടിയിലേറെ മുടക്കണം. 4 കോടി മുടക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായാൽ മാത്രമേ അടുത്ത സീസണിൽ മികച്ച താരങ്ങളെ കൊണ്ട് വന്ന് ടീമിനെ ശക്തിപ്പെടുത്തൂ എന്ന മാനേജ്‌മെന്റിന്റെ വീരവാദത്തിന് കഴമ്പുണ്ടാക്കുകയുള്ളു..
മികച്ച താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ കൊണ്ട് വരേണ്ടത്. അതിന് യോജിച്ച താരങ്ങളാണ് അഭിഷേകും നിഖിലും…4 കോടി രൂപ മുടക്കി അവരെയാണ് ബ്ലാസ്റ്റേഴ്‌സ് ഇനി സ്വന്തമാക്കേണ്ടത്. അല്ലാതെ മുൻ സീസണുകൾ പോലെ മികച്ച ട്രാക്ക് റെക്കോർഡ് ഇല്ലാത്ത താരങ്ങളെയല്ല..
ആരാധകരോട് ഒരല്പമെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ 4 കോടിയിലേറെ രൂപ മുടക്കി ബ്ലാസ്റ്റേഴ്‌സ് ഇരുതാരങ്ങളെയും കൊണ്ട് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്..
