കേരളാ ബ്ലാസ്റ്റേഴ്‌സ് തോമസ് ചോർസിനെ പരിശീലകനാക്കി ഈ സീസൺ പൂർത്തിയാക്കാനാണ് സാധ്യത. സ്റ്റാറേയുടെ സ്ഥിരം പകരക്കാരനായുള്ള പുതിയ പരിശീലകൻ അടുത്ത സീസൺ തുടക്കത്തിലെ വരുകയുള്ളു എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകരുടെ സാധ്യത ലിസ്റ്റിൽ ഇടം പിടിച്ച പരിശീലകനാണ് സെർജിയോ ലോബര. എന്നാൽ സെർജിയോ ലോബര ബ്ലാസ്റ്റേഴ്സിലേക്ക് വരേണ്ട എന്നാണ് ആരാധകരിൽ ചിലരുടെ അഭിപ്രായം. ഈ അഭിപ്രായത്തിന് പിന്നിൽ ചില കാരണങ്ങൾ കൂടിയുണ്ട്. ആ കാരണങ്ങൾ എന്തൊക്കെയാണ് പരിശോധിക്കാം…
സെർജിയോ ലോബര ഒരു ശരാശരി പരിശീലകൻ മാത്രമാണെന്നാണ് ആരാധകരിൽ പലരുടെയും അഭിപ്രായം. അദ്ദേഹം ഇന്ത്യയിൽ വന്ന തുടക്ക സമയത്ത് മികച്ച റിസൾട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ ആ മികവ് ലോബരയ്ക്കില്ലെന്നാണ് ആരാധകരിൽ പലരുടെയും അഭിപ്രായം.
എന്നാൽ ലോബരയ്ക്കെതിരെ ശക്തമായ വിയോജിപ്പുണ്ടാവാൻ കാരണം ഇതൊന്നുമല്ല. താരം ഉപയോഗിക്കുന്ന കളിക്കാരുടെ കാര്യത്തിലാണ് വിയോജിപ്പ്. ഹ്യൂഗോ ബോമസ്, അഹമ്മദ് ജാഹു, മൗർതാഡ ഫാൾ എന്നിവർ ലോബരയുടെ ഫോർമേഷനിലെ പ്രധാന കളിക്കാരാണ്. ഇവരില്ലാതെ ലോബരയുടെ ഫോർമേഷൻ പൂർണമാവുകയില്ല.
എഫ്സി ഗോവയിൽ നിന്നും അദ്ദേഹം മുംബയിലേക്കെത്തിയപ്പോൾ ഈ 3 താരങ്ങളെയും അദ്ദേഹം കൂടെ കൂട്ടി. ഇപ്പോൾ ഒഡീഷയിൽ എത്തിയപ്പോഴും ഈ 3 താരങ്ങളെ അദ്ദേഹം ടീമിലെത്തിച്ചു. ഇവരില്ലാത്ത ഫോർമേഷൻ ലോബരയ്ക്ക് അസാധ്യമെന്ന് ഇതിലൂടെ വ്യക്തം.
കേരളാ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ പരിശീലകനാക്കിയാൽ ഈ മൂവരെയും അദ്ദേഹം വീണ്ടും ബ്ലാസ്റ്റേഴ്സിലേക്കെത്തിക്കും. 36 ഉം 37 വയസ്സുള്ള ജാഹുവിനേയും ഫാലിനെയും കൊണ്ട് വന്നാൽ കാര്യങ്ങൾ പഴയ പോലെ നടക്കുമോ എന്ന് വ്യക്തമല്ല. ഇതൊക്ക കൊണ്ടാണ് ലോബരയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകണക്കരുതെന്ന് ചില ആരാധാകർ അഭിപ്രായപ്പെടുന്നത്. കൂടാതെ ലോബരയുടെ താരങ്ങൾ എത്തിയാൽ ലൂണ അടക്കമുള്ള താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിൽ അവസരം കുറയുമോ എന്ന ആശങ്ക കൂടി ആരാധകർക്കുണ്ട്.