FootballIndian Super LeagueKBFCSportsTransfer News

ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരം യൂറോപ്പിലേക്ക് മടങ്ങുന്നു

ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ഉണ്ടെങ്കിലും ചില താരങ്ങളും ചില ടീമുകളുടെ അവരുടെ പ്രാരംഭ നീക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. അത്തരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു വിദേശ താരത്തെ കുറിച്ചുള്ള റിപോർട്ടുകൾ കൂടി ഇപ്പോൾ പുറത്ത് വരികയാണ്.

നിലവിൽ സൂപ്പർ കപ്പിന്റെ തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ്. സൂപ്പർ കപ്പ് കഴിഞ്ഞാൽ ജൂൺ ആദ്യവാരത്തോട് കൂടി ഐഎസ്എല്ലിൽ സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് തുടക്കമാവും. ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ഉണ്ടെങ്കിലും ചില താരങ്ങളും ചില ടീമുകളുടെ അവരുടെ പ്രാരംഭ നീക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. അത്തരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു വിദേശ താരത്തെ കുറിച്ചുള്ള റിപോർട്ടുകൾ കൂടി ഇപ്പോൾ പുറത്ത് വരികയാണ്.

ബ്ലാസ്റ്റേഴ്സിന്റെ മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചാണ് യൂറോപ്പിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. താരം തന്റെ ജന്മദേശമായ മോണ്ടിനെഗ്രോയിലേക്ക് മടങ്ങാനും അവിടുത്തെ ക്ലബ്ബുകൾക്കായി കളിക്കാനും ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ട്. താരം മോണ്ടിനെഗ്രെ ദേശീയ ടീമിനായി കളിക്കാനും ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഈ നീക്കം.

2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും ഈ സീസണ് ശേഷം അദ്ദേഹം ക്ലബ് വിടാൻ സാധ്യതകളേറെയാണ്. കരാർ റദ്ധാക്കി മോണ്ടിനെഗ്രെയിലേക്ക് മടങ്ങാനാണ് താരം ആഗ്രഹിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് കരാർ റദ്ധാക്കിയല്ല എങ്കിൽ ക്ലബ് താരത്തെ മറ്റേതങ്കിലും ക്ലബിന് കൈമാറാൻ സാധ്യതയുണ്ട്.

2023-24 സീസണിൽ ബെലാറസ് ക്ലബ്ബിൽ നിന്നും ബ്ലാസ്റ്റേഴ്സിലെത്തിയ താരം ഇത് വരെ ക്ലബ്ബിനായി 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 3 ഗോളും നേടിയിട്ടുണ്ട്.

എന്നാൽ പ്രതിരോധത്തിൽ അത്ര മികച്ചവനല്ല മിലോസ്. പലപ്പോഴും പന്ത് റിക്കവർ ചെയ്യാൻ മിലോസിന് സാധിക്കാത്തത് വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.