കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ഗോൾ കീപ്പർ ആന്നെന്ന് ആരാധകർ ഒരേ പോലെ സമ്മതിക്കുന്ന കാര്യമാണ്. സച്ചിൻ നിരന്തരം പിഴുവുകൾആവർത്തിക്കുകയാണ്. മറ്റൊരു ഗോൾ കീപ്പറായ സോം കുമാർ അനുഭവ സാമ്പത്തില്ലായ്മയിലും പിഴവുകൾ വരുത്തിയിരുന്നു. എന്നിട്ടും ടീമിലെ മൂന്നാം ചോയിസ് ഗോൾ കീപ്പറെ ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചിട്ട് പോലുമില്ല.

കഴിഞ്ഞ സീസണിൽ ഐസ്വാൾ എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച നോറ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്സിനായി ഇത് വരെ ആകെ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. അതും കഴിഞ്ഞ വർഷത്തെ ഡ്യൂറൻഡ് കപ്പിൽ. സിഐഎസ്എഫിനെതിരെയുള്ള മത്സരത്തിൽ ഗോൾ കീപ്പർ സോം കുമാറിന് പരിക്കേറ്റ സാഹചര്യത്തിൽ പകരക്കാരനായെത്തിയ നോറയ്ക്ക് 45 മിനുട്ട് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കാനായി എന്നതാണ് ബ്ലാസ്റ്റേഴ്സിലെ താരത്തിന്റെ ആകെ സമ്പാദ്യം.

സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പിംഗിൽ പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഗോൾ കീപ്പിംഗിലെ ഓപ്‌ഷനുകൾ പോലും ബ്ലാസ്റ്റേഴ്‌സ് കൃത്യമായി ഉപയോഗിക്കാത്തത്.

കഴിഞ്ഞ ഐ ലീഗ് സീസണിൽ ഐസ്വാൾ എഫ്സിക്കായി 17 മത്സരങ്ങളിൽ വല കാത്ത താരമാണ് നോറ. അവരുടെ പ്രധാന ഗോൾ കീപ്പർ കൂടിയായിരുന്നു നോറ.

സീസണിലെ പ്രധാനപ്പെട്ട മത്സരങ്ങളിലേക്ക് കടക്കുമ്പോൾ ഒരു മാറ്റം നടത്താൻ തോമസ് ചോഴ്സ് മടി കാണിക്കുന്നതാവാം നിലവിൽ നോറയ്ക്ക് അവസരം ലഭിക്കാത്തതിന്റെ കാരണം. പക്ഷെ സീസണിന്റെ തുടക്കത്തിൽ സ്റ്റാറേ താരത്തെ പരീക്ഷിച്ചിരുന്നുവെങ്കിൽ തോമസിന് റിസ്ക് എടുക്കുന്നത് ഒഴിവാക്കാമായിരുന്നു.