കേരളാ ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ രണ്ട് താരങ്ങളുമായി പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയതായി നമ്മൾ അറിഞ്ഞതാണ്. ചെന്നൈയിൻ എഫ്സിയുടെ ബികാഷ് യുംനം, മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡിഷയിൽ ലോണിൽ കളിക്കുന്ന ആമേ റാണവാഡേ എന്നിവരുമായാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയത്. ഇരുവരും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ചേരും. എന്നാൽ ഈ രണ്ട്‌ താരങ്ങൾ മാത്രമല്ല, മറ്റൊരു താരവുമായും ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും തമ്മിൽ ഒരു യോഗം ചേർന്നിരുന്നു. ഈ യോഗത്തിന്റെ വിശദവിവരങ്ങൾ മാനേജ്‌മെന്റ് പങ്ക് വെയ്ക്കുകയും ചെയ്തിരുന്നു. ഈ വിശദീകരണത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം പ്രീ- കോൺട്രാക്ടിലൂടെ 3 താരങ്ങളെ സൈൻ ചെയ്ത വിവരം മാനേജ്മന്റ് അറിയിച്ചത്.

എന്നാൽ മൂന്നാമത്ത താരം ആരാണെന്ന കാര്യം വ്യക്തമല്ല. പ്രീ- കോൺട്രാക്ട് ആയതിനാൽ അടുത്ത സീസണിൽ മാത്രമേ താരത്തെ പറ്റിയുള്ള വ്യക്തത ലഭിക്കുകയുള്ളു. എന്നാൽ അതൊരു ഇന്ത്യൻ താരമാണെന്നത് ഉറപ്പാണ്.

അതേ സമയം, സ്പെയിനിൽ കളിച്ച വിവാൻ സർതോഷ്ടിമാനേഷ് എന്ന 21 കാരൻ നിലവിൽ ബ്ലാസ്റ്റേഴ്സിൽ ട്രയാസ്സിലാണെന്നും താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാർ ഒപ്പിടുമെന്ന സൂചന നേരത്തെ മാർക്കസ് മെർഗുല്ലോ നൽകിയിരുന്നു. അതിനാൽ മൂന്നാമത്തെ താരം വിവാൻ ആവാനാണ് സാധ്യത.

സ്പെയിനിലെ അമേച്ചർ ക്ലബായ ടോർട്ടോസ എബ്രെയുടെ ബി ടീമിനായി കളിച്ച താരമാണ് വിവാൻ. മുംബൈക്കാരനായ വിവാൻ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ്.