Indian Super LeagueKBFCTransfer News

വിദേശ പ്രതിരോധതാരവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ; കാസ്റ്റൽ സൂപ്പർ കപ്പിനെത്തിയേക്കും; പുതിയ അപ്‌ഡേറ്റുകൾ അറിയാം…

അടുത്ത സീസണും സൂപ്പർ കപ്പും മുന്നിൽ കണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പിടി മികച്ച നീക്കങ്ങൾ നടത്തുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത സീസണിലേക്കായി ഇതിനോടകം ഒരു വിദേശ താരവുമായി പ്രീ- കോൺട്രാക്ടിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ് വീണ്ടുമൊരു വിദേശ പ്രതിരോധതാരവുമായി ചർച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങളറിയാം…

സൂപ്പർകപ്പിൽ താൽകാലിക പരിശീലകൻ ടിജി പുരുഷോത്തമൻ ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിലുണ്ടായിരുന്ന ധാരണ. എന്നാൽ പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയെ സൂപ്പർ കപ്പിന് നിയോഗിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ഇതിനായി അദ്ദേഹം ഉടൻ കൊച്ചിയിലെത്തും.

അദ്ദേഹം കൊച്ചിയിലെത്തിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ പദ്ധതികൾ അദ്ദേഹവുമായി ചർച്ച ചെയ്യുമെന്നാണ് പുതിയ റിപോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടികാഴ്ച്ചയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഓഫ്ലോഡ് ചെയ്യേണ്ട വിദേശ താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് അന്തിമ തിരുമാനത്തിലെത്തും. കൂടാതെ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ പ്രതിരോധതാരവുമായി പ്രാഥമിക ചർച്ചയിലാണ്. അക്കാര്യത്തിലും കറ്റാലയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് അന്തിമ തീരുമാനമെടുക്കും.

ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം മുൻ ജംഷദ്പൂർ എഫ്സി താരം സെർജിയോ കാസ്റ്റലുമായി പ്രീ- കോൺട്രാക്ടിൽ എത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹത്തിൻറെ മെഡിക്കൽ ചെക്കപ്പിന് ശേഷം അദ്ദേഹത്തെ സൂപ്പർ കപ്പിൽ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് തീരുമാനം സ്വീകരിക്കും.

എന്തായാലും മികച്ച നീക്കങ്ങൾ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ നടത്തുന്നത് എന്ന് ഈ റിപ്പോർട്ടുകളിൽ വ്യക്തമാണ്.