ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ ആദ്യമത്സരം വിജയിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ട് പുറത്തായി.
പുതിയ പരിശീലകന് കീഴിലെ ആദ്യ ടൂർണമെന്റിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മത്സരത്തിലെ പ്രകടനത്തിൽ പുതിയ ആശാൻ തൃപ്തനല്ല. മത്സരശേഷം സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാല ഇത് വെളിപ്പെടുത്തി.
Also Read – ഇതെന്ത് ട്രാൻസ്ഫർ സ്ട്രാറ്റജി??പുതിയ സൈനിങ് കണ്ട് അത്ഭുതപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ..
മോഹൻ ബഗാനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. അനായാസമായി വിജയിക്കാവുന്ന മത്സരമായിട്ടും അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന് വിനയായി.
Also Read – സൂപ്പർതാരത്തിനെ തുച്ഛമായ വിലക്ക് വിറ്റുതുലച്ചു ഒഴിവാക്കി, മാനേജ്മെന്റിന്റെ തന്ത്രങ്ങൾ ഇതാണ്.!!
രണ്ടാം പകുതിയിൽ ഗോളുകൾ സ്കോർ ചെയ്യാനുള്ള നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയത് തിരിച്ചടിയായെന്ന് പറഞ്ഞ കോച്ച് കൂടാതെ നമ്മുടെ പിഴവുകളിൽ നിന്നാണ് അവർ ഗോളുകൾ സ്കോർ ചെയ്തതെന്ന് കൂട്ടിച്ചേർത്തു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലും ഡേവിഡ് കറ്റാലയാണ് ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്.
Also Read – വിദേശതാരത്തിന് പകരം കിടിലൻ യൂറോപ്യൻ സൈനിങ്??ട്രാൻസ്ഫർ അപ്ഡേറ്റ്..