Indian Super League

ഇതെന്ത് ട്രാൻസ്ഫർ സ്ട്രാറ്റജി??പുതിയ സൈനിങ് കണ്ട് അത്ഭുതപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ..

അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ അണിയറയിൽ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മെച്ചപ്പെടാനുള്ള പൊസിഷനുകളിലേക്ക് ആവശ്യമുള്ള താരങ്ങളെയാണ് കൊണ്ടുവരേണ്ടത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതിയ താരങ്ങളെ ടീമിലെത്തിച്ചു കൊണ്ട് ടീമിനെ ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പുറത്തുവന്നത് ഒരു ഇന്ത്യൻ താരത്തിന്റെ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കുന്നതിന് അരികിലാണ് എന്നാണ്.

Also Read – ബ്ലാസ്റ്റേഴ്സിന്റെ ആടിസെയിൽ തുടങ്ങുന്നു, സൂപ്പർതാരത്തിന് വലിയ വിലയിട്ട് ബ്ലാസ്റ്റേഴ്‌സ് തുടങ്ങി.!!

നിലവിൽ ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിക്ക് വേണ്ടി കളിക്കുന്ന 26 കാരനായ മുന്നേറ്റ നിര താരം എഡ്മണ്ട് ലാൽറിൻഡിക എന്ന ഇന്ത്യൻ താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കുന്നതിന് അരികിലാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.

Also Read –  വലിയ മണ്ടത്തരം ചെയ്ത് മാനേജ്മെന്റ്  വിറ്റുതുലച്ചു? ഇപ്പോൾ ലൂണക്ക്‌ പകരക്കാരനെ കിട്ടുന്നില്ല..!!

എന്നാൽ നിലവിൽ മുന്നേറ്റ നിരയിൽ മൂന്ന് വിദേശ താരങ്ങളുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസണിൽ ടീമിലുള്ള ഇന്ത്യൻ മുന്നേറ്റ നിര താരങ്ങൾക്ക് അവസരം കുറച്ചു മാത്രമാണ് കൊടുത്തത്. മൂന്നു വിദേശ മുന്നേറ്റനിര താരങ്ങളെ കൂടാതെ ഇഷാൻ പണ്ഡിതയും അയ്മനും കോറോ സിങ്ങും തുടങ്ങി മികച്ച ഇന്ത്യൻ താരങ്ങൾ മുന്നേറ്റത്തിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും എന്തിന് ഫോർവേഡ് സൈനിങ് നടത്തണം എന്ന ഉത്തരം ലഭിക്കാത്ത ചോദ്യമാണ് ആരാധകരുടെ മനസ്സിലുള്ളത്.

Also Read –  ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക്‌ ഇനി വാർണിങ് ഇല്ല!! കമ്മിറ്റ്മെന്റ് ഇല്ലാത്തവരെ പിടിച്ചുപുറത്തിടും..

ഇതെല്ലാം മാനേജ്മെന്റ് ബിസിനസ്‌ ആണെന്ന് പറയുമ്പോഴും ശെരി വെക്കുന്നതാണ് ഇത്തരം വസ്തുതകൾ. ലെഫ്റ്റ് ബാക്ക് റൈറ്റ് ബാക്ക്, മിഡ്‌ഫീൽഡ്, അറ്റാക്കിങ് മിഡ്‌ഫീൽഡ്, ഡിഫെൻസ് തുടങ്ങിയ മറ്റു പൊസിഷനുകളിൽ മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവമുള്ള ബ്ലാസ്റ്റേഴ്സ് ആ പൊസിഷനിലേക്ക് ഏറ്റവും മികച്ച താരങ്ങളെയാണ് ആദ്യം കൊണ്ടുവരേണ്ടത്.

Also Read –  ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർതാരത്തിനെ ഇനി ടീമിൽ വേണ്ടെന്ന് മാനേജ്മെന്റ്?