ഐ എസ് എൽ ഈ സീസണിൽ തോൽവികളും തിരിച്ചടികളും നേരിട്ട് പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കൊണ്ടുവന്ന പരിശീലകനാണ് സ്പെയിനിൽ നിന്നുള്ള ഡേവിഡ് കറ്റാല.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പരിശീലകനായി ചുമതലയേറ്റ് ആദ്യമത്സരത്തിൽ നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് എത്തിയ ഡേവിഡ് ആശാനും ടീമും ബഗാന്റെ ചുണക്കുട്ടികൾക്ക് മുന്നിൽ വീണുപോയി
Also Read – തോൽവികൾക്ക് കാരണം മാനേജ്മെന്റിന്റെ ഈ പിടിവാശിയാണ്, വിറ്റുതുലച്ചതും പണി തന്നു!!
കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ 100% കമ്മിറ്റ്മെന്റ് ഇല്ലാത്ത താരങ്ങളെ സൂപ്പർ കപ്പിന് ശേഷം പുറത്താക്കുമെന്ന് നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിരുന്നു. മോഹൻ ബഗാനെതിരായ മത്സരത്തിൽ നിരാശ നൽകുന്ന പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളിൽ ചിലർ സൂപ്പർ കപ്പിന് ശേഷം പുറത്തുപോകുമെന്ന് ഉറപ്പാണ്.
Also Read – ആ വിദേശ സൂപ്പർതാരത്തിനെ പുറത്താക്കൂ എന്ന് ഫാൻസ്, നീക്കങ്ങൾ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്.!!
വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരങ്ങൾ 100% കമ്മിറ്റ്മെന്റ് ഇല്ലാതെയാണ് തുടരുന്നതെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ സ്ഥാനം കാണില്ലെന്നാണ് ആശാന്റെ വാണിംഗ്. അതേസമയം ട്രാൻസ്ഫർ മാർക്കറ്റിലൂടെ ചില താരങ്ങളെ ഒഴിവാക്കി പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങളുണ്ടാവും.
Also Read – ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർതാരത്തിനെ ഇനി ടീമിൽ വേണ്ടെന്ന് മാനേജ്മെന്റ്?