ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ഇന്ത്യൻ താരങ്ങളെ തേടി ട്രാൻസർ മാർക്കറ്റിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.
നേരത്തെ ടീമിൽ ഉണ്ടായിരുന്ന പരിചയസമ്പത്തുള്ള മികച്ച ഇന്ത്യൻ താരങ്ങളെ വിറ്റുതുലച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ പ്രധാനമായും വിദേശ താരങ്ങളുടെ ബലത്തിലാണ് മുന്നോട്ടുപോവുന്നത്.
അതേസമയം ഫുൾ ടീമുമായി വന്ന കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ത്യൻ താരങ്ങളുടെ കരുത്തിൽ തോൽപ്പിച്ച മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ സൂപ്പർ കപ്പിൽ നിന്നും പുറത്താക്കി. മുൻ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സലാഹുദ്ധീൻ അദ്നാൻ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് നേടിയപ്പോൾ സഹൽ ഒരു ഗോൾ സ്വന്തമാക്കി.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ് ഇവനാണ്??ട്രാൻസ്ഫർ അപ്ഡേറ്റ്..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സമീപകാലത്തെ മോശം പ്രകടനങ്ങൾക്ക് പിന്നിലെ പ്രധാന കാരണവും ഇന്ത്യൻ താരങ്ങളുടെ ട്രാൻസ്ഫർ കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് കാണിക്കുന്ന മണ്ടത്തരങ്ങളാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ഒരു ഇന്ത്യൻ താരത്തിനെ പോലും ടീമിലെത്തിക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
Also Read – സഹലും ടീമും കേറി മേഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് ചാരമായി തീർന്നു, കപ്പ് സ്വപ്നം മാത്രം!!
മോഹൻ ബഗാന്റെ ഇന്ത്യൻ താരങ്ങളോട് കളിച്ചു പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ എങ്കിലും പേരുകേട്ട മികച്ച ഇന്ത്യൻ സൈനിങ്ങുകൾ ആവശ്യമായ പൊസിഷനുകളിൽ നടത്തിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണിലും ഈ തെറ്റുകൾ വീണ്ടും തിരിച്ചടികൾ നൽകും.
Also Read – ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചു പണി കൊടുത്തു??