Indian Super League

ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചു പണി കൊടുത്തു??

ഏറ്റവും മികച്ച വിദേശ താരങ്ങളില്ലാതെ ഇന്ത്യൻ താരങ്ങളുടെ കരുത്തിൽ കളിച്ച മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെയും മറികടന്ന് സെമിഫൈനൽ യോഗ്യത ഉറപ്പാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മോശം ഫോമിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേ ഓഫ് പോലും കാണാതെയാണ് പുറത്തായത്.

സൂപ്പർ കപ്പിൽ പ്രതീക്ഷകളുമായി എത്തിയ ബ്ലാസ്റ്റേഴ്സ് നിരാശ നൽകുന്ന പ്രകടനവുമായാണ് മടങ്ങുന്നത്.

സൂപ്പർ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാനോട്  പരാജയപ്പെട്ടു പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തല താഴ്ത്തിയാണ് മടങ്ങുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സ് ഈ സൂപ്പർതാരത്തിനെ ഒഴിവാക്കുന്നു, പകരം കിടിലൻ വിദേശസൈനിങ് ഇവിടെയുണ്ട്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി യെ തോല്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത് മലയാളി താരങ്ങളാണ് എന്നത് ശ്രേദ്ദേയമാണ്. മാത്രമല്ല മുൻപ് ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്ന മലയാളി താരങ്ങളാണ് ഇന്ന് തകർപ്പൻ ഫോമിൽ ബഗാന് വേണ്ടി കളിക്കുന്നത്.

Also Read –  ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ കള്ളത്തരങ്ങൾ ഇത്തവണയുമുണ്ടാവുമോയെന്ന ആശങ്കയിൽ ഫാൻസ്‌..

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സഹൽ അബ്ദുസമദും മത്സരത്തിൽ അസിസ്റ്റ് സ്വന്തമാക്കിയ ആഷിക് കുരുനിയനും ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്ന പ്രധാന താരങ്ങളാണ്.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ് ഇവനാണ്??ട്രാൻസ്ഫർ അപ്ഡേറ്റ്..

കൂടാതെ മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലുണ്ടായിരുന്ന മലയാളി താരമായ സലാഹുദ്ദീൻ അദ്നാനാണ് മത്സരത്തിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ അസിസ്റ്റ് സ്വന്തമാക്കിയ താരം കേരള ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Also Read –  സഹലും ടീമും കേറി മേഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് ചാരമായി തീർന്നു, കപ്പ്‌ സ്വപ്നം മാത്രം!!