indian super league

ആ വിദേശ സൂപ്പർതാരത്തിനെ പുറത്താക്കൂ എന്ന് ഫാൻസ്‌, നീക്കങ്ങൾ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്.!!

അടുത്ത സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും വിദേശ സൂപ്പർതാരത്തിന് മോശം പ്രകടനം കാരണം  അടുത്ത സീസണിനു മുൻപായി പുറത്താക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.

ഒഡീഷ്യയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ പരാജയപ്പെടുത്തി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സൂപ്പർ കപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു.

അതേസമയം സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സൂപ്പർ കപ്പിൽ നിന്നും പുറത്തായതോടെ ഇനി ട്രാൻസ്ഫർ മാർക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Also Read –  സഹലും ടീമും കേറി മേഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് ചാരമായി തീർന്നു, കപ്പ്‌ സ്വപ്നം മാത്രം!!

സൂപ്പർ കപ്പിനുശേഷം കേരള  ബ്ലാസ്റ്റേഴ്സ് ടീമിൽ നിരവധി മാറ്റങ്ങളാണ് വരാൻ പോകുന്നത്. സൂപ്പർ കപ്പിലെ തോൽവിക്ക് പിന്നാലെ മോശം പ്രകടനം നടത്തിയ വിദേശതാരമായ മിലോസിനെ പുറത്താക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി.

Also Read –  ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചു പണി കൊടുത്തു??

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആരാധകരും മിലോസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. നേരത്തെ മാർക്കോ ലെസ്‌കോവിചിനു പകരമായാണ് മിലോസിനെ ടീമിൽ നിലനിർത്തിയതെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിനെ നയിക്കാൻ ഈ മോണ്ടിനെഗ്രോ താരത്തിന് കഴിഞ്ഞിട്ടില്ല.

Also Read –  തോൽവികൾക്ക് കാരണം മാനേജ്മെന്റിന്റെ ഈ പിടിവാശിയാണ്, വിറ്റുതുലച്ചതും പണി തന്നു!!