സൂപ്പർ കപ്പ് ടൂർണമെന്റ് ആദ്യമത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പർ കപ്പിന്റെ നിർണായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ട് സെമി പോലും കാണാതെ പുറത്തായി.
നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും അലക്ഷ്യമായി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോഹൻ ബഗാന്റെ ജൂനിയർ ടീം താരങ്ങളടങ്ങിയ ടീമിനോടാണ് പരാജയപ്പെട്ടത്. മത്സരത്തിലെ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രകടനത്തിൽ ആരാധകരും പരിശീലകനും നിരാശ പ്രകടിപ്പിച്ചിരുന്നു.
Also Read – ആ വിദേശ സൂപ്പർതാരത്തിനെ പുറത്താക്കൂ എന്ന് ഫാൻസ്, നീക്കങ്ങൾ തുടങ്ങി ബ്ലാസ്റ്റേഴ്സ്.!!
ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനിടെ പരിക്ക് ബാധിച്ച പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രധാന താരവും നായകനുമായ അഡ്രിയാൻ ലൂണ മോഹൻ ബഗാന്തിരായ മത്സരത്തിൽ കളിച്ചിരുന്നില്ല.
Also Read – ആ വിദേശ സൂപ്പർതാരത്തിനെ പുറത്താക്കൂ എന്ന് ഫാൻസ്, നീക്കങ്ങൾ തുടങ്ങി ബ്ലാസ്റ്റേഴ്സ്.!!
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി മധ്യനിരയിൽ താളം കണ്ടെത്തിയിരുന്ന അഡ്രിയാൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിനെ ബാധിച്ചു. നേരത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലും ലൂണ ഇല്ലാതെ കളിച്ചു വിജയിക്കാൻ ബ്ലാസ്റ്റേഴ്സ് നന്നേ പാടുപെട്ടിരുന്നു.
Also Read – ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സ്?സൂപ്പർതാരത്തിനെ ഇനി ടീമിൽ വേണ്ടെന്ന് മാനേജ്മെന്റ്?
അഡ്രിയാൻ ലൂണക്ക് പകരം മധ്യനിരയിൽ മുന്നേറ്റത്തിനേ നിരന്തരമായി പിന്തുണച്ചു കളിക്കുന്ന മികച്ചൊരു താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്സ് ടീമിൽ പ്രകടമാണ്. എന്തായാലും അഡ്രിയാൻ ലൂണക്ക് പകരം അറ്റാക്കിങ് മിഡ്ഫീൽഡിൽ നന്നായി കളിക്കുന്ന ഒരു ഇന്ത്യൻ താരത്തിനേ എങ്കിലും ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നത് നല്ലതായിരിക്കും. ഈ പൊസിഷനിൽ കളിക്കുന്ന മലയാളി സൂപ്പർതാരമായ സഹൽ അബ്ദുസമദിനെ വിട്ടുകളഞ്ഞതും ബ്ലാസ്റ്റേഴ്സിന്റെ മണ്ടത്തരമാണ്.
Also Read – ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഇനി വാർണിങ് ഇല്ല!! കമ്മിറ്റ്മെന്റ് ഇല്ലാത്തവരെ പിടിച്ചുപുറത്തിടും..