indian super league

ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർതാരത്തിനെ ഇനി ടീമിൽ വേണ്ടെന്ന് മാനേജ്മെന്റ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ വിദേശ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ടീമിലുള്ള ഒരു താരത്തിനെ പുറത്താക്കി ആ പൊസിഷനിലേക്ക് പുതിയ സൈനിങ് സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പായി പുതിയ വിദേശ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിന്നും ഏതൊക്കെ വിദേശ താരങ്ങളാണ് പുറത്തുപോവുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഒഡീഷ്യൽ വച്ച് നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ കാര്യങ്ങളിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്.

Also Read –  ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചു പണി കൊടുത്തു?? https://aaveshamclub.com/kerala-blasters-isl-season-super-cup-kbfc-transfer-updates/

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഡിഫൻസിൽ പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയ വിദേശ താരമായ മോണ്ടിനെഗ്രോ സൂപ്പർ താരം മിലോസ് സൂപ്പർ കപ്പിലും  മികച്ച പ്രകടനം നടത്തിയില്ല.

Also Read –  തോൽവികൾക്ക് കാരണം മാനേജ്മെന്റിന്റെ ഈ പിടിവാശിയാണ്, വിറ്റുതുലച്ചതും പണി തന്നു!!

ഇതോടെ താരത്തിന്റെ പ്രകടനത്തിൽ അത്ര തൃപ്തരല്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മിലോസിനെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയാണ്. പകരം പുതിയൊരു വിദേശ ഡിഫൻഡർ സൈനിങ് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Also Read –  ആ വിദേശ സൂപ്പർതാരത്തിനെ പുറത്താക്കൂ എന്ന് ഫാൻസ്‌, നീക്കങ്ങൾ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്.!!