ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്.
സമ്മർ ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിനു മുൻപേ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഐ ലീഗ് ടീമായ ഇന്റർ കാശിയുടെ ഇന്ത്യൻ താരത്തിനേ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സ് കാര്യമായ നീക്കങ്ങൾ നടത്തിയിരുന്നതായി ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Also Read – ബ്ലാസ്റ്റേഴ്സിന്റെയും ഫാൻസിന്റെയും മാനം കാത്ത രണ്ടു വിദേശതാരങ്ങൾ??ഇനിയെല്ലാം ആരാധകരുടെ കയ്യിലാണ്..
എന്നാൽ നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ട ഇന്ത്യൻ താരത്തിനെ സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. ഇന്റർ കാശിയുടെ 26 കാരനായ മുന്നേറ്റനിരതാരം എഡ്മണ്ട് ലാൽറിൻഡിക എന്ന താരത്തിനെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്.
Also Read – സൈനിങ് തൂക്കാൻ എതിരാളികളെത്തി??ഈ താരത്തിനെ തരില്ലെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഫർ??
ഇന്റർ കാശിക്ക് മുൻപിൽ മികച്ച ഓഫർ നൽകിയ ഈസ്റ്റ് ബംഗാൾ താരത്തിനെ മികച്ച ട്രാൻസ്ഫർ ഫീ നൽകി സ്വന്തമാക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈസ്റ്റ് ബംഗാൾ ഒഫീഷ്യൽ സൈനിങ് പൂർത്തിയാക്കും.
Also Read – അഡ്രിയാൻ ലൂണയെ സൈനിങ് തൂക്കാൻ ക്ലബ്ബുകളെത്തി, ഇനിയെല്ലാം ബ്ലാസ്റ്റേഴ്സിന്റെ കയ്യിലാണ്?