Uncategorized

കേരള ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ വിദേശതാരത്തിന്റെ സൈനിങ് തൂക്കി👀🔥ട്രാൻസ്ഫർ അപ്ഡേറ്റ്.!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ സംബന്ധിച്ച് സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ നിരവധി ട്രാൻസ്ഫർ അപ്ഡേറ്റുകൾ ആണ് പുറത്തുവരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ടീമിൽ അഴിച്ചുപണികൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ താരത്തിനെ കഴിഞ്ഞദിവസം ക്ലബ്ബിൽ നിന്നും ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

Also Read   –   സച്ചിൻ സുരേഷിനെ മാറ്റി ബ്ലാസ്റ്റേഴ്സിൽ നമ്പർ വൺ ആവണം!👀 ന്യൂ സൈനിങ്ങിന്റെ വെല്ലുവിളികൾ ഇതാണ്😍🔥

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും മിലോസിനെ ടീമിൽ നിലനിർത്താൻ ആഗ്രഹിക്കാത്ത മാനേജ്മെന്റ് പരസ്പര ധാരണയോടെ കരാർ റദ്ദാകുവാൻ താരവുമായി തീരുമാനിക്കുകയായിരുന്നു. രണ്ടുവർഷത്തോളം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചതിനുശേഷമാണ് മിലോസ് പടി ഇറങ്ങുന്നത്.

Also Read   –   വിദേശ സൂപ്പർതാരത്തിന്റെ കരാർ റദ്ദാക്കി ബ്ലാസ്റ്റേഴ്‌സ്👀താരത്തിനെ പുറത്താക്കി പുതിയ സൈനിങ്..

മോണ്ടിനെഗ്രോ താരമായ മിലോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിന് പിന്നാലെ മറ്റൊരു ഏഷ്യൻ ക്ലബ്ബിലേക്ക് കൂടുമാറിയിരിക്കുകയാണ്. തായി ലീഗിൽ കളിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് മിലോസിനെ സ്വന്തമാക്കിയതായി പ്രഖ്യാപനം നടത്തിയത്.

Also Read   –   കിടിലൻ വിദേശസൈനിങ് തൂക്കി കൊമ്പന്മാർ👀🔥ഒരുത്തൻ പോയാൽ മറ്റൊരുത്തന്റെ സൈനിങ് വന്നിരിക്കും😍🔥

തായ് ലീഗിലെ ബി ജി പാതം യുണൈറ്റഡ് എന്ന ക്ലബ്ബാണ് മിലോസിനെ സൈൻ ചെയ്തത്. 26കാരനായ സെന്റർ ബാക്ക് താരത്തിന്റെ തായ്ലീഗിലെ അരങ്ങേറ്റമാണ് ഈ ക്ലബിലൂടെ സാധ്യമാവുക. അതേസമയം മിലോസിന് പകരക്കാരന് വേണ്ടിയുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Also Read   –   മിലോസിനു പകരം അവൻ വരുന്നു?👀🔥 തീപ്പൊരി യൂറോപ്യൻ സൈനിങ് തൂക്കാൻ കൊമ്പന്മാർ😍🔥 – Aavesham CLUB: Powering Passion