ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025 – 2026 സീസണിന് മുൻപായി പുതിയ സൈനിങ്സ് ക്ലബ്ബിലെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതുവരെയും ഒരു സൈനിങ് പോലും പൂർത്തിയാക്കിയിട്ടില്ല. അതേസമയം ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും ചില താരങ്ങൾ ട്രാൻസ്ഫർ ജാലകത്തിലൂടെ മറ്റു ക്ലബ്ബുകളിലേക്ക് കൂടുമാറും എന്ന ട്രാൻസ്ഫർ റിപ്പോർട്ടുകളുമാണ് പുറത്തുവരുന്നത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങളില്ല!! യുവ സൂപ്പർതാരത്തിന് വേണ്ടി ക്ലബ്ബുകൾ നോക്കി ബ്ലാസ്റ്റേഴ്‌സ്…
എന്തായാലും കേരള ബ്ലാസ്റ്റേഴ്സിലേക്ക് ലോൺ കാലാവധി കഴിഞ്ഞ് മടങ്ങിയെത്തുകയാണ് ചില താരങ്ങൾ. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ മുംബൈ സിറ്റി എഫ്സിയിലേക്ക് പോയ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർതാരമായ പ്രബീർ ദാസ് തിരികെ മടങ്ങിയെത്തുകയാണ്.
Also Read – അഡ്രിയാൻ ലൂണക് പോകാൻ താല്പര്യമില്ല😍🔥പക്ഷെ മാനേജ്മെന്റ് ഇങ്ങനെയാണേൽ വേറെ വഴിയില്ല!!
ലോൺ കാലാവധി കഴിഞ്ഞ് പ്രബീർദാസ് ക്ലബ്ബ് വിട്ടതായി മുംബൈ സിറ്റി എഫ് സി ഒഫീഷ്യലി പ്രഖ്യാപിച്ചു. വളരെയധികം പ്രതീക്ഷകളുമായി ബ്ലാസ്റ്റേഴ്സിൽ എത്തിയ താരത്തിന് പ്രതീക്ഷകൾക്ക് അനുസരിച്ചു ഉയരുവാൻ കഴിഞ്ഞിട്ടില്ല.
Also Read – മാനേജ്മെന്റിനെതിരെ ആരാധക ശബ്ദമുയർത്തുവാൻ പുതിയൊരു ബ്ലാസ്റ്റേഴ്‌സ്ഫാൻസ് ഗ്രൂപ്പ് പിറവിയെടുക്കുന്നു👀🔥
കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഒരു വർഷത്തേക്ക് കൂടിയുള്ള കരാറാണ് താരത്തിന് ബാക്കിയുള്ളത്. സൂപ്പർതാരത്തിനെ വരുന്ന സീസണിൽ ടീമിൽ ബ്ലാസ്റ്റേഴ്സ് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read – അഡ്രിയാൻ ലൂണയേ ഒഴിവാക്കി പകരം ആര്? ഇതുപോലെയൊരു സൈനിങ് ഇനി കിട്ടുമോ?
