ഐ എസ് എല്ലിന്റെ അടുത്ത സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിലുള്ള പല താരങ്ങളെയും കാണാൻ ആവില്ല. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കൂടുമാറാൻ ഒരുങ്ങുകയാണ് പല താരങ്ങളും.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും വിദേശ സൂപ്പർതാരവുമായ അഡ്രിയാൻ ലൂണയുടെ കാര്യത്തിലും ട്രാൻസ്ഫർ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. തുടർച്ചയായ നാല് സീസണോളം ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടിയ ഏക വിദേശതാരമാണ് അഡ്രിയാൻ ലൂണ.
Also Read – ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് പ്ലാനുകൾ എന്തൊക്കെയാണ്!! മാനേജ്മെന്റിന്റെ പദ്ധതികൾ ഇതാണ്..
എന്നാൽ പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം അഡ്രിയാൻ ലൂണയോട് പുതിയൊരു ക്ലബ്ബ് കണ്ടെത്താനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി പദ്ധതികളിൽ ഇല്ലെന്ന സൂചനകളും സൂപ്പർതാരത്തിന് നൽകിയിട്ടുണ്ട്.
Also Read – നിങ്ങൾക്ക് വേണ്ടെങ്കിൽ ലൂണയേ ഞങ്ങൾക്ക് തരൂ.!! ലൂണയേ സൈൻ ചെയ്യാൻ എതിരാളികൾ..
കേരള ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കുന്ന അഡ്രിയാൻ ലൂണയേ ഒഴിവാക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വം ഏറ്റെടുക്കുവാനും ടീമിന്റെ പ്രധാന താരമായി നിന്ന് കളിക്കുവാനും കഴിവുള്ള മറ്റൊരു താരത്തിനെ ടീമിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യകരമാണ്.
Also Read – അഡ്രിയാൻ ലൂണക് പോകാൻ താല്പര്യമില്ല😍🔥പക്ഷെ മാനേജ്മെന്റ് ഇങ്ങനെയാണേൽ വേറെ വഴിയില്ല!!
ബ്ലാസ്റ്റേഴ്സിന്റെഭാവി പദ്ധതികളിൽ അഡ്രിയാൻ ലൂണ ഇല്ലെന്ന സൂചനകൾ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് താരത്തിന് നൽകിയതിൽ ആരാധകരും അതൃപ്തരാണ്. സൂപ്പർതാരത്തിന് പകരക്കാരനെ കിട്ടുവാണേൽ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഉയർന്ന ട്രാൻസ്ഫർ തുക വാങ്ങി ബ്ലാസ്റ്റേഴ്‌സ് ലൂണയേ വിൽക്കും.
Also Read – മാനേജ്മെന്റിനെതിരെ ആരാധക ശബ്ദമുയർത്തുവാൻ പുതിയൊരു ബ്ലാസ്റ്റേഴ്‌സ്ഫാൻസ് ഗ്രൂപ്പ് പിറവിയെടുക്കുന്നു👀🔥
