Uncategorized

ഇത് താൻ ടാ ബ്ലാസ്റ്റേഴ്‌സ്?തകർപ്പൻ വിജയം തൂക്കി ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസൺ സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ തകർപ്പൻ വിജയത്തോടെ ആരംഭം കുറിച്ചു.

ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ഉദ്ഘാടനം മത്സരത്തിലാണ്  കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ വിജയത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം.

പുതിയ പരിശീലകനായ ഡേവിഡ് കറ്റാലക്ക് കീഴിൽ സൂപ്പർ താരനിരയുമായി അണിനിരന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  തുടക്കം മുതലേ മികച്ച കളി പുറത്തെടുത്തുവെങ്കിലും  നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞു.

Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശത്രുക്കളെ ഒന്ന് സൂക്ഷിക്കണം?കാരണം ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ സൂപ്പർതാരമായ നോഹ് സദോയി നേടിയെടുത്ത പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റി സ്പാനിഷ് മുന്നേറ്റനിരതാരം  ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു.

Also Read – ടീമിനുള്ളിലെ കുറച്ചു സീൻ പ്രശ്നങ്ങൾക്കിടെ ഇന്ന് ജീവന്മരണ പോരാട്ടം??ബ്ലാസ്റ്റേഴ്‌സും കളത്തിൽ..

രണ്ടാം പകുതിയിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ബുള്ളറ്റ് ഷോട്ടിൽ നോഹ് സദോയി ഈസ്റ്റ്‌ ബംഗാൾ വല കുലുക്കിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വിജയത്തിലേക്ക് ആരവങ്ങൾ മുഴക്കി. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന് എതിരാളികൾ.

Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വില്ലൻ വീണ്ടും തുടങ്ങി, സൂപ്പർ താരങ്ങൾക്ക് പരിക്ക്..