സൂപ്പർ കപ്പിലെ രണ്ടാം പോരാട്ടത്തിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യത നിലനിർത്തിയിരിക്കുകയാണ്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെ കാഴ്ച വെച്ച പ്രകടനത്തിനേക്കാൾ വളരെ മെച്ചപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് നടത്തിയത്. ആദ്യ മത്സരത്തിന് വിപരീതമായി മധ്യനിര ഇന്ന് കുറച്ച് കൂടി ആക്റ്റീവ് ആയിരുന്നു. എന്നാൽ ഇതിനിടയിലും മോശം പ്രകടനം ആവർത്തിച്ചിരിക്കുകയാണ് ഒരു ബ്ലാസ്റ്റേഴ്‌സ് താരം.
റൈറ്റ് ബാക്കായി ഇന്നും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച സന്ദീപ് സിങാണ് ഇന്നും ആരാധകരെ നിരാശപ്പെടുത്തിയത്. റൈറ്റ് ബാക്കിൽ നിന്നും യാതൊരു സംഭാവന നല്കാൻ താരത്തിന് സാധിച്ചില്ല എന്ന് മാത്രമല്ല, താരത്തിന്റെ ബോൾ കൺട്രോളിങ്ങും ഫസ്റ്റ് ടച്ചുമൊക്കെ വളരെ മോശമായിരുന്നു എന്നത് മത്സരം കണ്ടവർക്കറിയാം.
ഇന്ന് ആദ്യ പകുതിയിൽ സ്പോർട്ടിങ് ഡൽഹി നടത്തിയ ആക്രമണങ്ങളിൽ ഭൂരിഭാഗവും റൈറ്റ് വിങ്ങിലൂടെയാണ്. മികച്ച താരപ്രതിഭകളില്ലാത്തതിനാൽ റൈറ്റ് വിങ്ങിലൂടെ അവർ നടത്തിയ ആക്രമണം ഗോളായില്ല എന്ന് മാത്രം. എതിരാളികൾ മറ്റേതങ്കിലും ടീമായിരുന്നെങ്കിൽ അവസ്ഥ മാറിയേനെ.
മത്സരത്തിന്റെ അറുപതാം മിനുട്ടിൽ താരത്തെ കറ്റാല പിൻവലിക്കുകയും ചെയ്തു. തുടർന്ന് ഐബാൻ ഡോഹ്ലിങാണ് റൈറ്റ് ബാക്ക് കൈകാര്യം ചെയ്തത്.
റൈറ്റ് ബാഗിലെ പ്രധാന താരമായ അമേ റാണാവാഡയ്ക്ക് ചെറിയ രീതിയിൽ ഫിറ്റ്നസ് പ്രശ്‌നമുണ്ട്. താരം ഇന്നത്തെ മത്സരസ്ക്വാഡിൽ ഉണ്ടായിരുന്നില്ല. ഇതാണ് സന്ദീപിന് വീണ്ടും അവസരം നല്കാൻ കാരണം.
content: Kerala Blasters player repeats poor performance in KBFC vs SCD match
