ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല.
ആരാധക പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ മിലോസിന് സാധിച്ചില്ല. ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന് മിലോസ് ഡ്രിൻസിച്ചിന്റെ പ്രകടനത്തിൽ അതൃപ്തരാണ്. ഇതോടെ താരം കേരള ബ്ലാസ്റ്റേഴ്‌സിന് നിന്ന് പുറത്തേക്കുള്ള വഴിയിലാണ്. അഭ്യൂഹങ്ങൾ പ്രകാരം മിലോസ് ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുകയാണ്.
കേരള ബ്ലാസ്റ്റേഴ്‌സും മിലോസ് ഡ്രിൻസിച്ചും പരസ്പര ധാരണയോടെ വേർ പിരിയുന്നുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് നിലവിൽ മിലോസിന്റെ പകരക്കാരനായുള്ള തിരച്ചിലാണ്.
ഈ സീസണിൽ മിലോസിന്റെ ഭാഗത്ത് നിന്നുള്ള പിഴവുകൾ മൂലം ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ ഗോളുകളാണ് വഴങ്ങിയത്. ഈ കഴിഞ്ഞ സൂപ്പർ കപ്പിലും മോശം പ്രകടനമാണ് മിലോസ് കാഴ്ച്ചവെച്ചത്.
മിലോസിനെ വിൽക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും അതൃപ്തരല്ല. നേരത്തെ തന്നെ ആരാധകർ മിലോസിനെ ഒഴിവാക്കണം പറഞ്ഞു സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ അറിയിച്ചിരുന്നു. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വരുന്നതാണ്.