ഇത്തവണ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിൽ ഏറ്റവും പ്രതീക്ഷയുള്ള താരമാണ് പോർച്ചുഗീസ് മുന്നേറ്റതാരം ടിയാഗോ ആൽവസ്. ജീസസ് ജിംനസ് ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ആ വിടവ് നികത്താൻ കെൽപ്പുള്ള താരമായി ആരാധകർ ടിയാഗോയെ കാണുന്നു. ഇന്ന് ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ച താരം ആ പ്രതീക്ഷ നിലനിർത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.
പരിക്കിന്റെ ചെറിയ പ്രശ്‌നമുള്ളതിനാൽ ആദ്യ മത്സരത്തിൽ ഒരു മുൻ കരുതൽ എന്ന നിലയിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് കളിപ്പിച്ചിരുന്നില്ല. എന്നാൽ രണ്ടാം മത്സരത്തിൽ താരം ബ്ലാസ്റ്റേഴ്സിനായി അരങ്ങേറി.85 ആം മിനുട്ടിൽ നോഹ സദോയ്ക്ക് പകരക്കാരനായാണ് താരം കളത്തിലെത്തിയത്. വളരെ കുറച്ച് മിനുട്ടിൽ വളരെ കുറച്ച് ടച്ചുകൾ മാത്രമേ താരത്തിന് ലഭിച്ചുള്ളൂ. എങ്കിലും നിർണായകമായ ഒരു ഫ്രീ കിക്ക് ഷോട്ടിലൂടെ താരം തന്റെ വരവറിയിച്ചിട്ടുണ്ട്.
93 ആം മിനുട്ടിൽ ബോക്സിന് തൊട്ട് മുന്നിലായി തനിക്ക് ലഭിച്ച പന്തിലൂടെ സ്‌പൈസ് സൃഷ്ടിക്കാൻ ശ്രമിച്ച താരത്തെ രണ്ട് ഡൽഹി താരങ്ങൾ ഫൗളിന് വിധേയമാക്കി. ഇതോടെ ലഭിച്ച ഫ്രീ കിക്ക് എടുത്ത താരം, ആ ഫ്രീകിക്ക് നന്നായി കൺവെർട്ട് ചെയ്‌തെങ്കിലും പോസ്റ്റിൽ തട്ടി പുറത്ത് പോവുകയായിരുന്നു. ഈ ഒരു കിക്ക് തന്നെ ധാരണമായിരുന്നു ടിയാഗോയുടെ കാലിൽ ഒരു മാന്ത്രികത ഒളിഞ്ഞ് കിടപ്പുണ്ട് എന്ന് മനസിലാക്കാൻ.
content: Kerala Blasters star Tiago Alves impresses on debut
