FootballIndian Super LeagueKBFCSports

മാനം കാത്തത് രണ്ട് പേർ മാത്രം; ബ്ലാസ്റ്റേഴ്സിന് പിഴച്ചതെവിടെ? മാച്ച് വിശകലനം കാണാം…

ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനോട് പരാജയപ്പെട്ടിരിക്കുകയാണ് (kerala blasters vs mohun bagan). കളിയാവുമ്പോൾ ജയവും പരാജയവും ഒക്കെ സ്വാഭാവികമാണ് എങ്കിലും ഒന്ന് പൊരുതാൻ പോലും ആവാതെയാണ് ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനോട് പരാജയപ്പെട്ടത് എന്നത് ആരാധകർക്ക് നിരാശയുണ്ടാക്കുന്ന കാര്യമാണ്.

മത്സരത്തിൽ ബഗാൻ ഏഴ് ഓൺ ഷോട്ട് ടാർഗെറ്റുകൾ പായിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഓൺ ടാർഗറ്റ് വെറും പൂജ്യം മാത്രമാണ് എന്നത് തന്നെ ബ്ലാസ്റ്റേഴ്‌സ് എത്രത്തോളം ദുർബലമാണ് എന്നത് വ്യക്തമാക്കുന്നു.

മറ്റൊരു കോണിൽ നിന്ന് നോക്കിയാൽ ബഗാനെതിരെ 2 ഗോളുകൾക്ക് മാത്രം പരാജയപെട്ടു എന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം. കാരണം മാസങ്ങൾക്ക് മുമ്പേ ബഗാൻ ടീം തങ്ങളുടെ പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ കഴിഞ്ഞ സീസണിലെ കോർ ടീമിൽ നിന്നും വലിയ മാറ്റങ്ങൾ അവർക്ക് ഇത്തവണ ഉണ്ടായിട്ടില്ല എന്നത് അവരുടെ ഒത്തിണക്കം വ്യക്തമാക്കുന്നതാണ്.

മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സ് ആവട്ടെ ടീമിൽ വൻ അഴിച്ച് പണികൾ നടത്തുകയും പ്രധാന താരങ്ങളെല്ലാം ടീം വിടുകയും ചെയ്ത അവസ്ഥയിലാണ് ഉള്ളത്. ആഴ്ചകൾക്ക് മുമ്പ് മാത്രം പുതിയ ടീമിനെ വെച്ച് പരിശീലനം ആരംഭിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾക്ക് രക്ഷപെട്ടു എന്നത് ആശ്വാസകരമാണ്.

എന്നാൽ ഈ ആശ്വാസം കൊണ്ട് സീസൺ മുഴുവിപ്പിക്കാനാവില്ല. പ്രത്യേകിച്ച് ഇത്തവണ റിലഗേഷൻ അടക്കം ഉള്ള സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ഇനി മികച്ച പ്രകടനം നടത്തിയേ മതിയാവൂ. പ്രത്യേകിച്ച് മധ്യനിരയിലും മുന്നേറ്റനിരയിലും.

Kerala Blasters Vs Mohun Bagan Match Analysis

ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര വട്ടപൂജ്യമായിരുന്നു. ഒരു ക്രിയേറ്റിവ് അവസരം പോലും മധ്യനിരയിൽ നിന്ന് ഉണ്ടായിട്ടില്ല.

ഡാനിഷ് ഫാറൂഖ് കുറച്ചൽപ്പം ഓടിക്കളിച്ചു എന്നതൊഴിച്ചാൽ മധ്യനിര മിസ്പാസ്സുകളുടെയും ഒത്തിണക്കമില്ലായ്മയുടെയും തുറന്ന പുസ്തകമായിരുന്നു.

അടുത്ത മല്സരത്തിൽ സ്പാനിഷ് താരം മതിയാസ്‌ ഹെർണാണ്ടസ് സ്‌ക്വാഡിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. മതിയാസിൽ നിന്ന് മാത്രമാണ് മധ്യനിരയിൽ നിന്നും ക്രിയേറ്റിവ് നീക്കങ്ങളിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ.

മറ്റൊരു മിഡ്ഫീൽഡർ വിബിൻ മോഹൻ ഇന്നലെ അവസാന നിമിഷങ്ങളിലാണ് കളത്തിലിറങ്ങിയത് എന്നതും മധ്യനിരയിൽ നിന്നും മികച്ച പ്രകടനം ഇല്ലാതിരിക്കാൻ കാരണമായി.

മുന്നേറ്റ നിരയിൽ ആണെങ്കിൽ നിഹാൽ സുധീഷ്, കോറു സിങ് എന്നിവർക്ക് ഇന്ന് ഒന്നും ചെയ്യാൻ സാധിച്ചില്ല. സ്പാനിഷ് സെൻട്രൽ സ്‌ട്രൈക്കർ വിക്ടർ ബെർട്ടോമിയുവിനും ഒന്നും ചെയ്യാൻ സാധിച്ചില്ല. അതിന് മാത്രം അദ്ദേഹത്തിന് പന്ത് ലഭിച്ചില്ല എന്നതാണ് ശെരി.

ഫ്രഞ്ച് താരം കെവിൻ യൊക്ക് രണ്ടാം പകുതിയിൽ നടത്തിയ ചില മികച്ച നീക്കങ്ങൾ മാത്രമാണ് ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാൻ കഴിയുന്ന കുറച്ച് നിമിഷങ്ങൾ.

രണ്ടാം പകുതിയിൽ നിഹാൽ സുധീഷിന് പകരക്കാരനായി വന്ന കെവിൻ ലെഫ്റ്റ് വിങ്ങിൽ നിന്ന് ചില മികച്ച പ്രകടനം നടത്തുകയുണ്ടായി.

ALSO READ: ഇത്തവണ മുതൽ റിലഗേഷൻ; എത്ര ടീമുകൾ റിലഗേറ്റ് ചെയ്യപ്പെടും? റിലഗേഷൻ നിയമം അറിയാം..

kerala blasters vs mohun bagan

ഇനി പ്രതിരോധ നിരയിലേക്ക് വരികയാണ് എങ്കിൽ ഗിനിയൻ ഡിഫൻഡർ ഉമർ ബായുടെ മികച്ച രക്ഷാപ്രവർത്തങ്ങൾ മറക്കാനാവില്ല.

മധ്യനിരയെയും മുന്നേറ്റ നിരയെയും അപേക്ഷിച്ച് ഇന്ന് ഒരൽപം മെച്ചമുണ്ടായിരുന്നത് പ്രതിരോധം തന്നേയായിരുന്നു.

അതിൽ ഒമർ ബായുടെ പ്രകടനം ആശ്വാസം നൽകുന്നതാണ്.

അവന്മാർക്ക് ശെരിക്കും ഉന്നമില്ലാത്തത് കൊണ്ട് വലിയ അപകടത്തിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് രക്ഷപെട്ടു എങ്കിലും ഈ പ്രകടനം കൊണ്ട് മാത്രം ഈ സീസണിൽ മുന്നേറാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കില്ല.

അതിന് ടീമിന്റെ ഒത്തിണക്കവും, മധ്യനിരയിൽ മികച്ച നീക്കങ്ങക്കും ആവശ്യമാണ്.

ALSO READ: ഒരൊറ്റ ട്രാൻസ്ഫർ; ബ്ലാസ്റ്റേഴ്‌സ് ലാഭിച്ചത് 80 ലക്ഷം രൂപ

content: kerala blasters vs mohun bagan