ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സദൗയിയുടെ അവസാന നിമിഷ ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിനായി ക്വാമെ പെപ്ര, ഹെസ്സുസ് ജിമിനെസ്, നോഹ സദൗയി എന്നിവരാണ് വല കുലുക്കിയത്.
നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പട നടത്തി വരുന്ന പ്രധിഷേധം മൂലം മാനേജ്‍മെന്റിന് വമ്പൻ തിരച്ചടിയാണ് നേരിടേണ്ടി വരുന്നത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ വരുന്ന ആരാധകരുടെ എണ്ണവും കുത്തന താഴ്ന്നിരിക്കുകയാണ്.
ഒഡിഷക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാനായി കൊച്ചിയിലെത്തിയത് വെറും 9,854 ആരാധകർ മാത്രമാണ്. സാധാരണ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാനായി കുറഞ്ഞത് 15,000 ത്തിന് മുകളിൽ ആരാധകർ വരാറുണ്ട്.
ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഈസ്റ്റ് ഗാലറിയിൽ പോലും സീറ്റുകൾ ഒഴിവാണെന്നാണ്. ഇതിന് കാരണം മഞ്ഞപ്പട സാധാരണ നടത്തി വരുന്ന ടിക്കറ്റ് വില്പന നടത്താതാണ്. നിലവിൽ മഞ്ഞപ്പട പ്രധിഷേധം നടത്തി വരുന്നത് കൊണ്ടാണ്, മഞ്ഞപ്പട ടിക്കറ്റ് വില്പന നടത്താത്തെത്.
എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് തിരിച്ച് വിജയ വഴിയിൽ തിരിച്ചെത്തുന്നത് വരും മത്സരങ്ങളിൽ കാണിക്കളുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ട്. ഇനി ജനുവരി 18ന് നോർത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം.