FootballIndian Super LeagueKBFCSportsTransfer News

ബ്ലാസ്റ്റേഴ്‌സ് യുവതാരം പഞ്ചാബ് എഫ്സിയിലേക്ക്…

കഴിഞ്ഞ സീസണിൽ താരത്തെ പഞ്ചാബ് എഫ്സിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരുന്നു. അതേ പഞ്ചാബ് എഫ്സിയിലേക്ക് ഒരിക്കൽ കൂടി താരത്തെ ലോണിൽ അയക്കുകയാണ് ബ്ലാസ്റ്റേഴ്സിപ്പോൾ.

അമേയ് റാണാവാഡേയുടെ വരവ് മാത്രമാണ് സമ്മർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ പ്രഖ്യാപിച്ചത്. എന്നാൽ ക്വമി പെപ്ര, മിലോസ് ഡ്രിങ്കിച്ച് തുടങ്ങീ താരങ്ങളുടെ റിലീസും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. അതായത് സമ്മർ ജാലകത്തിൽ ഇത് വരെയും ബ്ലാസ്റ്റേഴ്സിലേക്ക് വന്നവരേക്കാൾ കൂടുതൽ പുറത്ത് പോയവരാണ്. ഇപ്പോഴിതാ മറ്റൊരു നീക്കം കൂടി ബ്ലാസ്റ്റേഴ്‌സ് നടത്തുകയാണ്.

പൂർണമായുള്ള റിലീസ് അല്ലെങ്കിലും ഒരു സീസൺ മുഴുവനായും ഒരു താരത്തെ വീണ്ടും ലോണിൽ അയക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. യുവ ലെഫ്റ്റ് ബാക്ക് ലിക്മാബാം രാകേഷ് മെയ്തിയെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലോണിൽ അയക്കുന്നത്.

കഴിഞ്ഞ സീസണിൽ താരത്തെ പഞ്ചാബ് എഫ്സിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരുന്നു. അതേ പഞ്ചാബ് എഫ്സിയിലേക്ക് ഒരിക്കൽ കൂടി താരത്തെ ലോണിൽ അയക്കുകയാണ് ബ്ലാസ്റ്റേഴ്സിപ്പോൾ.

ലെഫ്റ്റ് ബാക്കിൽ നവോച്ച സിങ്, ഐബാൻ ഡോഹ്ലിങ്, മുഹമ്മദ് ഷഹീഫ്, തുടങ്ങീ താരങ്ങൾ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ സജീവമായതിനാൽ രാകേഷ് മെയ്തിയ്ക്ക് ബ്ലാസ്റ്റേഴ്സിൽ അവസരം കിട്ടില്ലെന്ന് ഉറപ്പാണ്.

അവസരം കുറയുമെന്നതിനാലാണ് താരത്തെ വീണ്ടും പഞ്ചാബിലേക്ക് തന്നെ ലോണിൽ അയക്കാൻ തീരുമാനിച്ചത്.