ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോളിത മേലെ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് മത്സരത്തിൽ മൂന്നിലും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ സാധിച്ചിട്ടുണ്ട്. 

ബ്ലാസ്റ്റേഴ്‌സിന്റെ ഈ വിജയവഴിയിൽ തിരിച്ചെത്താൻ വലിയൊരു പങ്ക്വഴിച്ച താരമാണ് കോറൂ സിംഗ് തിംഗുജം. നിലവിൽ ബ്ലാസ്റ്റേഴ്‌സ്‌ ഇലവനിലെ സ്ഥിര സാനിധ്യമാണ് കോറൂ സിംഗ്. അതിനൊത്ത പ്രകടനവും താരം കാഴ്ച്ചവെക്കുന്നുണ്ട്.

സീസണിൽ ഇതോടകം കോറൂ സിംഗ് ബ്ലാസ്റ്റേഴ്‌സിനായി ഒമ്പത് മത്സരങ്ങൾ നിന്ന് നാല് അസ്സിസ്റ്റുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോളിത ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ഒരു സീസണിൽ ഏറ്റവുമധികം അസ്സിസ്റ്റുകൾ നേടുന്ന ഇന്ത്യൻ താരമാവാനൊരുങ്ങുകയാണ് കോറൂ സിംഗ്.

ഇതുവരെ ഒരു സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവുമധികം അസ്സിസ്റ്റുകൾ നേടുന്ന ഇന്ത്യൻ താരം ജെസ്സൽ കാർനെയ്‌റോയും (2019-20) സെമിൻലെൻ ഡൗംഗളുമായിരുന്നു(2018-19). ആ സീസണുകളിൽ ഇരുവരും ബ്ലാസ്റ്റേഴ്‌സിനായി നാല് അസ്സിസ്റ്റുൾ നേടിയിരുന്നു. 

വരും മത്സരങ്ങളിൽ കോറൂ സിംഗിന് ഒരു അസ്സിസ്റ്റും കൂടി നേടാൻ കഴിഞ്ഞാൽ, താരത്തിന് ഈ പട്ടികയിൽ ഏറ്റവും മുൻപന്തിയിലെത്താൻ കഴിയും. മൂന്ന് അസ്സിസ്റ്റുകൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരങ്ങളായ ജാക്കിചന്ദ് സിംഗ് (2017-18), സഹൽ അബ്ദുൽ സമദ് (2020-21), പ്യുട്ടിയ (2021-22) എന്നിവരാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്.