ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സദൗയിയുടെ അവസാന നിമിഷ ഗോളിലായിരുന്നു  കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

സാധാരണ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലൊരു മത്സരം വിജയിക്കുകയാണേൽ ആരാധക കൂട്ടായിമയായ മഞ്ഞപ്പടക്കൊപ്പം താരങ്ങൾ വൈക്കിംഗ് ക്ലാപ് നടത്താറുണ്ട്. പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ വൈക്കിംഗ് ക്ലാപ് നടത്തിയിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ആരാധക കൂട്ടായിമയായ കേരള ബ്ലാസ്റ്റേഴ്‌സ് ആർമിക്കൊപ്പമാണ്.

ഇതിനൊരു കാരണവുമുണ്ട്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വൈക്കിംഗ് ക്ലാപ് ആഘോഷിക്കാനായി മഞ്ഞപ്പടയുടെ അടുത്തേക്ക് ചെന്നപ്പോൾ, മഞ്ഞപ്പട മാനേജ്‍മെന്റിനെ പുറത്തക്കുക എന്ന രീതിയിൽ ചാന്റ് ചെയ്യുകയായിരുന്നു.

ഇതിൽ കുപിത്തനായ ക്യാപ്റ്റൻ ലൂണ മറ്റ് താരങ്ങളെ തിരിച്ചു വിളിക്കുകയും വെസ്റ്റ് ഗാലറിയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആർമിയുടെ അടുത്തേക്ക് പോവുകയും വൈക്കിംഗ് ക്ലാപ് നടത്തുകയുമായിരുന്നു. 

https://twitter.com/indsuperleague/status/1878847860307075511?s=46

നിലവിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിനെതിരെയുള്ള പ്രധിഷേധങ്ങൾ മഞ്ഞപ്പട നടത്തിവരുന്നത് കൊണ്ടാണ്,  മഞ്ഞപ്പട അത്തരമൊരു ചാന്റ് നടത്തിയത്.