FootballIndian Super LeagueMohun Bagan Super GiantSports

ഇവന്മാർക്ക് പ്രാന്താണ്!!! കിടിലൻ ലെഫ്റ്റ് ബാക്ക് താരത്തെയും സ്വന്തമാക്കാൻ ചാമ്പ്യന്മാർ, ബ്ലാസ്റ്റേഴ്‌സൊക്കെ കണ്ടുപഠിക്കണം…

ഇന്ത്യൻ സൂപ്പർ ലീഗ് 2024/25 സീസണിലെ ചാമ്പ്യന്മാരായി ഉടൻ തന്നെ മോഹൻ ബഗാനുമായി ബന്ധപ്പെട്ട് കിടിലൻ ട്രാൻസ്ഫർ അപ്ഡേറ്റ് വന്നിരിക്കുകയാണ്. പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം മോഹൻ ബഗാൻ ബംഗളുരു എഫ്സിയുടെ ലെഫ്റ്റ് ബാക്ക് താരമായ നവോറെം റോഷൻ സിംഗിനെ സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

നിലവിൽ ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ട്രാൻസ്ഫർ ഇതുവരെ പൂർത്തിയായിലെങ്കിലും കാര്യങ്ങൾ ശരിയായ ദിശയിൽ തന്നെയാണ് പുരോഗമിക്കുന്നത്.

ലെഫ്റ്റ് ബാക്കിന് പുറമെ റൈറ്റ് ബാക്ക്, ലെഫ്റ്റ് വിങ് പൊസിഷനുകളിലും കളിക്കാൻ കേൾപ്പുള്ള താരമാണ് റോഷൻ സിംഗ്. ടീമിൽ മികച്ച ലെഫ്റ്റ് ബാക്ക് താരമുണ്ടെങ്കിലും പിന്നെയും ബെഞ്ച് സ്‌ട്രെങ്ത് ശക്തിയാക്കാനുള്ള മോഹൻ ബഗാൻ മാനേജ്‍മെന്റ് നീക്കങ്ങളെ കണ്ടുപഠിക്കണം ബ്ലാസ്റ്റേഴ്‌സ് പോലത്തെ ക്ലബ്ബുകൾ.

ബ്ലാസ്റ്റേഴ്‌സിന് ബെഞ്ച് പോയിട്ട് മികച്ച ആദ്യ ഇലവൻ റൈറ്റ് ബാക്ക് താരം പോലുമില്ല. എന്തിരുന്നാലും കൊമ്പന്മാർ ഈ പ്രശ്നങ്ങൾ പരിഹരിച്ച് ടീം ശക്തമാക്കുമെന്ന് പ്രതിക്ഷിക്കാം.