FootballKBFCMohun Bagan Super GiantSports

ബ്ലാസ്റ്റേഴ്‌സിന് സുവർണ്ണാവസരം!! എതിരാളികളുടെ നിരയിൽ ഒരു വിദേശ താരം മാത്രം, ജയിക്കാൻ കഴിയുമോ??

സൂപ്പർ കപ്പിൽ നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാട്ടർ ഫൈനൽ യോഗ്യത നേടിയിരിക്കുകയാണ്. ക്വാട്ടർ ഫൈനലിൽ കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക.

എന്നാൽ ഈയൊരു മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിനൊരു ആശ്വാസക്കരമായ അപ്ഡേറ്റ് വന്നിരിക്കുകയാണ്. സൂപ്പർ കപ്പിൽ ഒരൊറ്റ വിദേശ താരം മാത്രമായിരിക്കും മോഹൻ ബഗാൻ നിരയിലുണ്ടാക്കുക.

ഐഎസ്എൽ ഷീൽഡ് കപ്പും, ചാമ്പ്യൻസ് ട്രോഫിയും നേടിയത്തോടെ മോഹൻ ബഗാന്റെ മറ്റ് വിദേശ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് മാനേജ്‍മെന്റ്. മോഹൻ ബഗാൻ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയ പോർച്ചുഗീസ് പ്രതിരോധ താരം നുനോ റെയ്സാണ് സ്‌ക്വാഡിൽ ഇടം പിടിച്ച ഏക വിദേശ താരം.

മോഹൻ ബഗാൻ നിരയിൽ വിദേശ താരങ്ങൾ ഇല്ലെങ്കിൽ പോലും ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ അത്ര എളുപ്പമാക്കാൻ സാധ്യതയില്ല. കാരണം മോഹൻ ബഗാന്റെ ഇന്ത്യൻ താരങ്ങൾ എത്രത്തോളം മികച്ചവരാണെന്ന് നമ്മൾക്ക് അറിയാം.

അതുകൊണ്ട് തന്നെ ഈയൊരു മത്സരം എത്രത്തോളം വാശിയേറിയതായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്നത്തെ ഉള്ളു. എന്തിരുന്നാലും മോഹൻ ബഗാനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനൽ യോഗ്യത നേടുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.