ട്രാൻസ്ഫർ മാർക്കറ്റ് പുറത്ത് വിട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യയിലെ അണ്ടർ 23 വിഭാഗത്തിൽ ഏറ്റവും മൂല്യമേറിയ ആദ്യ പത്ത് താരങ്ങളിൽ മൂന്ന് താരങ്ങളും ബ്ലാസ്റ്റേഴ്‌സിൽ നിന്നാണ്. മറ്റൊരു ടീമിൽ നിന്നും ഒന്നിൽ കൂടുതൽ താരങ്ങൾ ഈ പട്ടികയില്ല.
നിലവിൽ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ അണ്ടർ 23 താരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം വിബിൻ മോഹൻ. 2.2 കോടിയാണ് വിബിൻ മോഹന്റെ മാർക്കറ്റ് വാല്യൂ.
ബ്ലാസ്റ്റേഴ്‌സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയ ബികാശ് യുമ്നമാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്ത്. 1.6 കോടിയാണ് ബികാശിന്റെ മാർക്കറ്റ് വാല്യൂ. മറ്റൊരു യുവ താരമായ ഫ്രഡിയാണ് ഈ പട്ടികയിലുള്ള ബ്ലാസ്റ്റേഴ്‌സിൽ നിന്നുമുള്ള മൂന്നാം താരം. 1.2 കോടിയാണ് ഫ്രഡിയുടെ മാർക്കറ്റ് വാല്യൂ.
എന്നാൽ ഇത്രയേറെ മികച്ച യുവ താരങ്ങളുണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സിന് മികച്ച റിസൾട്ടുകൾ കണ്ടെത്താൻ കഴിയാത്തത് ഏറെ സങ്കടക്കരമായ കാര്യമാണ്. പ്ലേഓഫ് പോലും കാണാൻ കഴിയാതെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നിന്ന് പുറത്തായത്.
2 കോടി മാർക്കറ്റ് വാല്യൂയുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പാർഥിബ് ഗോഗോയാണ് ഇന്ത്യലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരം. ജംഷഡ്പൂർ എഫ്സിയുടെ മലയാളി വിങ്ങർ മുഹമ്മദ് സനാനാണ് ഈ പട്ടികയിലെ മൂന്നാം താരം. 1.6 കോടിയാണ് സനാന്റെ മാർക്കറ്റ് വാല്യൂ.