കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ കിങ്സിനെതിരെ മികച്ച വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 19.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 11 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. എന്നാൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ധോണി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
എന്തിനാണ് അവർ എനിക്ക് ഈ അവാർഡ് നൽകിയത് എന്നെനിക്കറിയില്ല. എന്നേക്കാൾ അഫ്ഘാൻ താരം നൂർ അഹമ്മദ് ആയിരുന്നു ഇതിന് അർഹൻ എന്നായിരുന്നു ധോണിയുടെ വാക്കുകൾ.
മത്സരത്തിൽ മികച്ച പ്രകടനമാണ് നൂർ കാഴ്ച്ച വെച്ചത്. നാലോവർ എറിഞ്ഞ നൂർ വിക്കറ്റ് ഒന്നും നേടിയില്ലെങ്കിലും ആകെ വിട്ട് നൽകിയത് 13 റൺസ് മാത്രമായിരുന്നു.
അതേ സമയം ഐപിഎല്ലിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായമേറിയ നായകനാണ് എംഎസ് ധോണി. ഏറ്റവും കൂടുതൽ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ച നായകനും ധോണി തന്നെ. അവസാനമായി 2019 ലാണ് അദ്ദേഹം മാൻ ഓഫ് ദി മാച്ചിന് അർഹനായത്.
അതേ സമയം, സിഎസ്കെയുടെ അടുത്ത മത്സരം ഏപ്രിൽ 20 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ്. മുംബൈയിലാണ് മത്സരം. ഇരുവരും ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോൾ വിജയം സിഎസ്കെയ്ക്കൊപ്പമായിരുന്നു.