CricketIndian Premier LeagueSports

തോൽവിക്ക് കാരണം ഞാൻ തന്നെ; അവസാനം കുറ്റസമതം നടത്തി ചെന്നൈയുടെ തല…

ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപ്പിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ രണ്ട് റൺസിന് ജയിക്കുകയായിരുന്നു RCB.

ഇപ്പോളിത ഈയൊരു തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തിയിരിക്കുകയാണ് CSK ക്യാപ്റ്റൻ എംഎസ് ധോണി. താൻ കുറച്ച് മുൻപ് തന്നെ വലിയ ഷോട്ടുകൾക്ക് ശ്രമിക്കണമായിരുന്നു എന്നാണ് ധോണി പറഞ്ഞത്.

“ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, ആവശ്യമുള്ള ഡെലിവറികളിൽ റൺസെടുത്തു. പക്ഷെ സമ്മർദ്ദം കുറയ്ക്കാൻ ഞാൻ കുറച്ച് വലിയ ഷോട്ടുകൾക്ക് കൂടി ശ്രമിക്കേണ്ടിയിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ കുറ്റം ഏറ്റെടുക്കുന്നു,” മത്സരശേഷം ധോണി പറഞ്ഞത്.

അവസാനം നാല് ഓവറുകളിൽ നിന്ന് 38 റൺസായിരുന്നു CSK യ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ധോണിയും ജഡേജ വലിയ ഷോട്ടുകൾക്ക് ശ്രമിക്കാതെ സിംഗ്ൾസ് ഇട്ട് റൊട്ടേറ്റ് ചെയ്യുകയായിരുന്നു. ഇതാണ് CSK യ്ക്ക് അവസാന ഓവറിൽ വലിയൊരു റൺസ് വിജയ ലക്ഷ്യമായി വന്നതും തോൽക്കുകയും ചെയ്തത്.