ഇത്തവണ ഐപിഎല്ലിൽ ക്വാളിഫയർ രണ്ടിൽ പഞ്ചാബിനോട് തോറ്റ് പുറത്തവനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ വിധി. അഞ്ച് ഐപിഎൽ കിരീടമുണ്ടെങ്കിലും അവസാനമായി മുംബൈ കിരീടം നേടിയിട്ട് അഞ്ച് വർഷങ്ങൾ പിന്നിടുന്നു എന്നുള്ളത് അവരെ നിരാശയിലാകുന്ന ഘടകമാണ്. അടുത്ത സീസണിലെങ്കിലും മുംബൈ കിരീടം ഉയർത്തണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഇതിനായി ചില മാറ്റങ്ങളും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. 4 പേരെ ടീമിൽ നിന്നും പുറത്താക്കാനാണ് ആരാധകരുടെ ആവശ്യം. ആരാധകർ അഭിപ്രായപെടുകയും എന്നാൽ മുംബൈ റിലീസ് ചെയ്യാൻ കൂടുതൽ സാധ്യതയുള്ളതുമായ 4 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
ലിസാഡ് വില്ല്യംസ്
അടുത്ത ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസ്, ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ള താരമാണ് ദക്ഷിണാഫ്രിക്കൻ പേസറായ ലിസാഡ് വില്ല്യംസ്. ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ നിന്നായിരുന്നു മുംബൈ ഇന്ത്യൻസ് വാങ്ങിയത്. 75 ലക്ഷം രൂപയായിരുന്നു താരത്തിന്റെ വില. എന്നാൽ പരിക്കിനെ തുടർന്ന് ഈ സീസണിൽ നിന്ന് അദ്ദേഹം പുറത്താവുകയായിരുന്നു. താരത്തിന് പകരം മറ്റൊരു മികച്ച പേസ് ഓപ്‌ഷൻ മുംബൈ അടുത്ത സീസണിൽ കണ്ടെത്തും.
മുജീബുർ റഹ്മാൻ
ഇത്തവണത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പകരക്കാരനായി സൈൻ ചെയ്ത താരമാണ് അഫ്ഗാൻ സ്പിന്നറായ മുജീബുർ റഹ്മാൻ.മറ്റൊരു അഫ്ഗാൻ സ്പിന്നറായ എ എം ഗസൻഫാർ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലായിരുന്നു ഈ താരത്തെ മുംബൈ ടീമിലെത്തിച്ചത്. ഒരു കളിയിൽ മാത്രമാണ് ഇക്കുറി മുജീബുർ റഹ്മാണ് അവസരം ലഭിച്ചത്.എന്നാൽ ഇക്കളിയിൽ മുജീബിന് മികവ് പുലർത്താനായില്ല. മിച്ചൽ സാന്റ്നർ മികച്ച പ്രകടനം നടത്തുന്ന സാഹച്ചര്യത്തിലും ഗസൻഫാർ തിരിച്ചെത്തുന്ന സാഹചര്യത്തിലും മുംബൈ മുജീബ് റഹ്മാനെ അടുത്ത സീസണിൽ നിലനിർത്തില്ല.
വിൽ ജാക്സ്
5.25 കോടി ചിലവഴിച്ച് മുംബൈ വാങ്ങിയ ഇംഗ്ലീഷ് ഓൾറൗണ്ടർ ആ മികവിനോളം എത്തിയിട്ടില്ല. സീസണിൽ 13 മത്സരങ്ങളിൽ നിന്നായി 233 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാത്ത താരത്തിന് പകരം മറ്റൊരു ഓപ്‌ഷൻ മുംബൈ അടുത്ത ലേലത്തിൽ കണ്ടെത്തിയേക്കും.
റീസ് ടോപ്ലി
രണ്ടാം ക്വാളിഫയറിലാണ് താരത്തിന് സീസണിൽ ആദ്യമായി അവസരം ലഭിച്ചത്. എന്നാൽ മത്സരത്തിന് താരത്തിന് കണക്കിന് തല്ല് കൊണ്ടു. 75 ലക്ഷത്തിന് മുംബൈ വാങ്ങിച്ച ടോപ്ലിയെയും അടുത്ത സീസണിൽ മുംബൈ നിലനിർത്താൻ സാധ്യതയില്ല.