ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിൽ ഇനിയും അഴിച്ച് പണികൾ തുടരുമെന്നാണ്. നിലവിലെ വിദേശ താരങ്ങളിൽ പലരും ക്ലബ് വിടുമെന്നും പുതിയ വിദേശ താരങ്ങൾ ടീമിലേക്കെത്തുമെന്നുമാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരൊക്കെയായിരിക്കും ക്ലബ് വിടുക? ആരൊക്കെ പുതുതായി വരും? പരിശോധിക്കാം..

ദുസാൻ ലഗോറ്ററി ന് പിന്നാലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ സൈനിങ്‌ കൂടി പൂർത്തിയാക്കാൻ സാധ്യതയുള്ളതായി ആശിഷ് നെഗി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഏത് പൊസിഷനിലേക്കാണ് പുതിയ വിദേശ എത്തുക എന്ന കാര്യം ആശിഷ് നെഗി റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മലയാള മാധ്യമമായ മനോരമ പുതിയ വിദേശിയെ പറ്റിയുള്ള സൂചനകൾ പുറത്ത് വിട്ടിരുന്നു.

നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ, എന്നാൽ ഈ സീസൺ അവസാനം കരാർ അവസാനിക്കുന്ന ഘാനൻ താരം ക്വമെ പെപ്രയെ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്നും പകരം മറ്റൊരു സ്‌ട്രൈക്കറെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് മനോരമ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ട്.

സെർജിയോ ലോബര അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമെന്ന് ഇന്ന് മനോരമ റിപ്പോർട്ട് ചെയ്ത വാർത്തയ്ക്കൊപ്പം ലോബരയ്ക്കൊപ്പം ഹ്യൂഗോ ബോമസ് കൂടി ബ്ലാസ്റ്റേഴ്സിൽ എത്താനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

മനോരമയുടെ റിപ്പോർട്ട് പരിഗണിക്കുമ്പോൾ, സെർജിയോ ലോബര, ഹ്യൂഗോ ബോമസ്, എന്നിവർക്കൊപ്പം ഒരു സ്‌ട്രൈക്കർ കൂടി ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നാണ്. അങ്ങനെയങ്കിൽ ക്വമെ പെപ്രയ്‌ക്കൊപ്പം ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു വിദേശ കൂടി ഈ ജനുവരിയിൽ അല്ലെങ്കിൽ സീസൺ അവസാനം ക്ലബ് വിടും.