Indian Super League

ബ്ലാസ്റ്റേഴ്സിന് അടക്കം പേടി സ്വപ്നമായ ഐ എസ് എൽ ഇതിഹാസം ക്ലബ് വിട്ടു

ബ്ലാസ്റ്റേഴ്സിന് അടക്കം നിരന്തരം വെല്ലുവിളി ഉയർത്തിയിരുന്ന ബ്രസീൽ സൂപ്പർ താരം ഐ എസ് എൽ വിടുന്നു ഒഡീഷ എഫ്സിയുടെ മുന്നേറ്റത്തിലെ കുന്തുമുന്നയായ ഡിഗോ മൊറിഷിയോയാണ് നീണ്ട 5 സീസണുകൾക്ക് ശേഷം ടീം വിടുന്നത്.

ഒഡീഷയുടെ ചരിത്രത്തിലെ മികച്ച ഗോൾ വേട്ടക്കാരൻ ടീമിന് വേണ്ടി കൂടുതൽ കളി ജയിച്ചതും കളിച്ചതുമായ വിദേശ താരം എന്നിങ്ങനെ നിരവധി റെക്കോർഡുണ്ട്.

110 കളികൾ,57 ഗോളുകൾ,19 അസിസ്റ്റ്,എ എഫ്സി കപ്പിൽ കളിച്ചു അങ്ങനെ നിരവധി റെക്കോർഡ് കുറിച്ച കളിക്കാരനാണ് മൊറിഷിയോ.

ഒഡീഷക്ക് വേണ്ടി മാത്രം കളിച്ച താരം ഐ എസ് എല്ലിൽ നിന്ന് തന്നെ ഇതോടെ വിടപറയുകയാണ്.