ഐ ലീഗിൽ നിന്ന് പ്രമോഷൻ അടിസ്ഥാനത്തിലാണ് നിലവിൽ ഐ എസ് എല്ലിൽ ടീമുകൾ എത്തുന്നത് രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗായി ഐ എസ് എലിനെയും,രണ്ടാം ഡിവിഷൻ ലീഗായി ഐ ലീഗിനെയും ഫുട്ബോൾ ഫെഡ്രേഷൻ മാറ്റിയിരുന്നു.
കഴിഞ്ഞ രണ്ട് സീസണിലും ഐ ലീഗിൽ ടോപ്പ് പോസ്ഷനിൽ ഫിനിഷ് ചെയ്യുന്നവർ ഐ എസ് എല്ലിൽ എത്തിയിരുന്നു.പഞ്ചാബ് എഫ്സിയും മൊഹമ്മദൻസ് എഫ്സിയും അങ്ങനെയാണ് ഐ എസ് എൽ കളിച്ചത്.
അതേസമയം കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായി ഐഎസ്എല്‍ പ്രമോഷന്‍ കിട്ടിയ മൊഹമ്മദന്‍സ് അടുത്ത സീസണില്‍ ഐലീഗിലേക്ക് മടങ്ങി പോകുമെന്ന അഭ്യൂഹം ശക്തമാണ്.
ടീമിന്റെ നിക്ഷേപകരുമായി ക്ലബ് അധികൃതരുടെ തര്‍ക്കമാണ് അവര്‍ക്ക് തിരിച്ചടിയാകുന്നത്. ഐഎസ്എല്ലിന്റെ സാമ്പത്തിക നിബന്ധനകള്‍ പാലിക്കുന്നതില്‍ ക്ലബ് പരാജയപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അടുത്ത സീസണിലേക്ക് രണ്ട് പുതിയ ടീമുകള്‍ ഐലീഗില്‍ നിന്ന് വരും. ഇന്റര്‍ കാശിയും ചര്‍ച്ചില്‍ ബ്രദേഴ്‌സും. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകില്ല.