ഐപിഎൽ പതിനെട്ടാം സീസണിന്റെ ആദ്യ അഞ്ച് റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പ്ലേ ഓഫിന് യോഗ്യത നേടാൻ സാധ്യതയില്ലാത്ത ടീമുകളുടെ ചിത്രങ്ങൾ വ്യകത്മാവുകയാണ്. നിലവിലെ പ്രകടനം അനുസരിച്ച് പ്രധാനമായും 3 ടീമുകളാണ് ഇപ്പോൾ പുറത്താവലിന്റെ വക്കിലുള്ളത്. ആ 3 ടീമുകളെ പരിചയപ്പെടാം…
സൺറൈസസ് ഹൈദരബാദ്
കഴിഞ്ഞ സീസണിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തി ഫൈനൽ വരെത്തിയ ഹൈദരാബാദിന് ഇത്തവണ കാര്യങ്ങൾ അനുകൂലമല്ല. കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരൊറ്റ വിജയവുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് അവർ. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ എന്നിവരുടെ മോശം പ്രകടനവും അവർക്ക് തിരിച്ചടിയാവുന്നുണ്ട്. ഇനിയും മികച്ച പ്രകടനം പുറത്തെടുത്തില്ല എങ്കിൽ ഇത്തവണ ഹൈദരബാദ് പ്ലേ ഓഫിന് യോഗ്യത നേടാൻ സാധ്യതയില്ല.
ചെന്നൈ സൂപ്പർ കിങ്‌സ്
നിലവിൽ സാഹചര്യത്തിൽ ഈ സീസണിലെ മോശം ടീമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ടി20 ഫോർമാറ്റിന് അനുയോജ്യരായ കളിക്കാരുടെ അഭാവമാണ് ചെന്നൈയുടെ ഈ സീസണിലെ പോരായ്‌മ. അഞ്ച് മത്സരങ്ങളിൽ രണ്ട് പോയിന്റ് മാത്രമുള്ള ചെന്നൈ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ആരാധകർക്ക് പോലും പ്രതീക്ഷ നഷ്ടപെട്ട ടീമായ ചെന്നൈ ഇത്തവണ പ്ലേ ഓഫിൽ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നില്ല.
മുംബൈ ഇന്ത്യൻസ്
മികച്ച താരങ്ങൾ ഉണ്ടായിട്ടും വിജയം നേടാൻ കഴിയാത്തവരാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് മത്സരങ്ങളിൽ ഒരൊറ്റ ജയമുള്ള അവർ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. നായകൻ ഹർദിക് പാണ്ട്യ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും രോഹിത് ശർമ്മ, വിൽ ജാക്സ് എന്നിവർ മോശം ഫോമിലാണ്. കൂടാതെ സൂര്യയും തിലക് വർമയും അവസരത്തിനൊത്ത് ഉയരുന്നില്ല. ബൗളിങ്ങിൽ വലിയ പ്രതീക്ഷകളായ ട്രെന്റ് ബോൾട്ട്, ദീപക് ചഹർ എന്നിവർ ഇത് വരെയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല.
നിലവിൽ ഈ 3 ടീമുകളുടെയും പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ ആർസിബി നടത്തിയത് പോലെ ഒരു അത്ഭുതകുതിപ്പ് നടത്തിയാൽ ഈ 3 ടീമുകൾക്ക് ഇനിയും പ്രതീക്ഷകളുണ്ട്.