CricketCricket LeaguesIndian Premier LeagueSports

ഈ രണ്ട്  താരങ്ങളെയും പുറത്താക്കു; ഒരു ഉപകാരവുമില്ല, CSK താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ആരാധകർ…

കൊൽക്കത്ത നൈറ്റ്‌  റൈഡേഴ്സിനോടുള്ള ദയനീയ തോൽവിയോടെ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾക്കെതിരെയും മാനേജ്‍മെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്നത്.

ബാറ്റിംഗിലെ പോരായിമയാണ് CSK യ്ക്ക് തിരച്ചടിയാക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് CSK അടുപ്പിച്ച് അഞ്ച് മത്സരങ്ങൾ തോൽക്കുന്നത്.

നിലവിൽ CSK ഈ മെഗാ ലേലത്തിൽ സ്വന്തമാക്കിയ രാഹുൽ ട്രിപാടി, ദീപക് ഹുഡ എന്നിവർക്കെതിരെ ആഞ്ഞടക്കുകയാണ് ആരാധകർ. ഇതുവരെ ടീമിനായി ഒന്നും ചെയ്യാൻ കഴിയാത്തവരാണ് ഇവർ.

രാഹുൽ ട്രിപാടിക്ക് ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് 46 റൺസ് നേടാനെ കഴിഞ്ഞുള്ളു. മറുഭാഗത്ത് ദീപക് ഹുഡ നേടിയത് മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും ഏഴ് റൺസ് മാത്രമാണ്.

ഇവരുടെ മോശം പ്രകടനം കാരണമാണ് CSK യ്ക്ക് മിഡിൽ ഓവേഴ്സിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കാത്തത്. അതുകൊണ്ട് തന്നെ ഒട്ടേറെ ട്രോളുകളും വിമർശനവുമാണ് ഇവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മറ്റൊരു താരമായ വിജയ് ശങ്കറും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ടെങ്കിലും ഡൽഹിക്കെതിരെ ടെസ്റ്റ്‌ പ്രകടനത്തോടെ അർധസെഞ്ച്വറി നേടിയത് കൊണ്ട് ഇവരിൽ നിന്നും മാറ്റിനിർത്തുന്നു. എന്തിരുന്നാലും ഈ താരങ്ങൾ മെച്ചപ്പെട്ടാൽ മാത്രമേ CSK യ്ക്ക് ഇനി രക്ഷയുള്ളൂ.