ഇത്തവണ ഐപിഎല്ലും പിഎസ്എല്ലും ഒരേ സമയത്താണ് നടക്കുന്നത്. സാധാരണ ഗതിയിൽ പിഎസ്എൽ നടക്കേണ്ട ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ പാകിസ്ഥാനിൽ ചാമ്പ്യൻസ് ട്രോഫി നടന്നതിലാണ് പിഎസ്എൽ ഏപ്രിലിലേക്ക് മാറ്റിയത്. ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളായതിനാൽ ഒരേ സമയത്ത് ഇരു രാജ്യങ്ങളിലും നടക്കുന്ന ക്രിക്കറ്റ് ലീഗുകളുടെ മേന്മയും ചർച്ചയാവുന്നുണ്ട്. ഇതിന് ആക്കം കൂട്ടി ‘ ആളുകൾ ഇനി ഐപിഎൽ കാണുന്നത് നിർത്തി പിഎസ്എൽ കാണും’ എന്ന ഹസൻ അലിയുടെ വാക്കുകളും ചർച്ചയായിരുന്നു.
പിഎസ്എല്ലിന് ഇന്നാണ് തുടക്കം. ആദ്യ മത്സരത്തിൽ ഇസ്ലാമബാദ് യുണൈറ്റഡും ലാഹോർ ഖലാൻഡർസും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ന് തന്നെയാണ് ഐപിഎല്ലിൽ ചെന്നൈയും കെകെആറും തമ്മിലെ പോരാട്ടം. എന്നാൽ ഇന്നത്തെ ഐപിഎൽ മത്സരം കാണുന്ന ആരാധകർ ഇടയ്ക്ക് പിഎസ്എൽ കണ്ടാലും തെറ്റ് പറയേണ്ടതില്ല. കാരണം ടി20 ഫോർമാറ്റിന് ഒട്ടും യോജിച്ചതല്ലായിരുന്നു ഇന്നത്തെ സിഎസ്കെയുടെ ബാറ്റിംഗ്.
ലോ സ്കോറിംഗ് മത്സരം ഫോളോ ചെയ്യുന്ന ആളുകൾക്ക് ഇന്നത്തെ ഐപിഎൽ മത്സരം തൃപ്തി നൽകുമെങ്കിലും വലിയ സ്‌കോറുകൾ ആഗ്രഹിക്കുന്ന ആരാധകർ ഇന്ന് ടിവിയിൽ ഐപിഎൽ മാറ്റി പിഎസ്എൽ വെച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
വ്യൂവർഷിപ്പിൽ ഐപിഎല്ലിനെ മറികടക്കാൻ പിഎസ്എല്ലിന് സാധിക്കില്ല എങ്കിലും ഇന്നേ ദിവസം മത്സരത്തിന്റെ ക്വാളിറ്റിയിൽ ഐപിഎല്ലിനെക്കാൾ പിഎസ്എൽ ഇന്ന് മികച്ച് നില്കും.
ഇന്ത്യ- പാക്സിതാൻ പോരിന് രാഷ്ട്രീയപരമായി നിരവധി ചർച്ചകൾ ഉണ്ടെങ്കിലും ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഇന്ത്യയിൽ നടക്കുന്നതും പാകിസ്ഥാനിൽ നാടക്കുന്നതും ക്രിക്കറ്റ് മാത്രമാണ്. അതിനാൽ ഐപിഎല്ലിൽ ഇനിയും നിലവാരമുള്ള മത്സരങ്ങൾ വന്നില്ല എങ്കിൽ അതിന്റെ നേട്ടം പിഎസ്എല്ലിനായിരിക്കും.