Indian Super LeagueKBFC

മുൻ ബ്ലാസ്റ്റേഴ്സ് താരം മെസ്സി ബൗളിയെ സ്വന്തമാക്കി ISL വമ്പന്മാർ  

എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും 2026-27 സീസൺ മുന്നോടിയായി, ട്രാൻസ്ഫർ മാർക്കറ്റിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. 

ഇതിന്റെ ഭാഗമായി മുൻ കേരള ബ്ലാസ്റ്റേഴ്സ്ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂർ എഫ്‌സി വിദേശ മുന്നേറ്റ താരം മെസ്സി ബൗളിയെ സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് എഫ്സി. ക്ലബ്ബ് തന്നെയാണ് ഈയൊരു കാര്യം തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴിആരാധകരെ അറിയിച്ചത്. 

മുൻ കാമറൂൺ ഇന്റർനാഷണൽ താരം മെസ്സി ബൗളിയെ ഒരു സീസൺ നീളുന്ന കരാറിലാണ് പഞ്ചാബ്സ്വന്തമാക്കിയിരിക്കുന്നത്. 

2019-20 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിലൂടെയാണ് താരം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നത്. ആ ഒരു സീസണിൽ 17 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ താരം നേടിയിരുന്നു. 

പിന്നീട് ചൈനയിലെ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചതിന് ശേഷം, 2025ൽ ഈസ്റ്റ്‌ ബംഗാൾ താരത്തെ സ്വന്തമാക്കുകയായിരുന്നു. അതിന് ശേഷം 2025-26 സീസണിൽ താരം ജംഷഡ്പൂർ എഫ്‌സിയിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ത്യൻ ക്ലബുകൾക്കായി മുപ്പതോളം മത്സരങ്ങൾ കളിച്ച താരം 12 ഓളം ഗോളുകൾ നേടിയിട്ടുണ്ട്. 

“വരാനിരിക്കുന്ന സീസണിൽ പഞ്ചാബ് എഫ്‌സിയിൽ ചേരുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്ക്ലബ്ബ് മികച്ച ഒരുഫുട്ബോൾ സജ്ജീകരണം കെട്ടിപ്പടുത്തിട്ടുണ്ട്വ്യക്തമായ അഭിലാഷം പ്രകടിപ്പിച്ചിട്ടുണ്ട്ഇന്ത്യയിൽ മുമ്പ് കളിച്ചിട്ടുള്ളതിനാൽലീഗിന്റെ മത്സര തീവ്രതയും പിച്ചിൽ എന്താണ് നൽകേണ്ടതെന്ന് എനിക്കറിയാം.“ എന്നാണ് മെസ്സി ബൗളി പഞ്ചാബിനായി സൈൻ ചെയ്തതിന് ശേഷം പറഞ്ഞത്. 

പുതിയ സീസണിന് മുന്നോടിയായി വമ്പൻ മാറ്റങ്ങളാണ് പഞ്ചാബ് എഫ്സിയിൽ  നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ പഞ്ചാബ് എഫ്സിയുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫറുകൾ വരുന്നതാണ്.

Summary:- Punjab FC have signed former Kerala Blasters forward Messi Bouli on a one-season deal ahead of the 2026–27 ISL season. The former Cameroon international has scored around 12 goals in nearly 30 appearances for Indian clubs.