സീസണിലെ ആറാം പോരാട്ടത്തിന് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുകയാണ്. ഇന്ന് രാജസ്ഥാന്റെ തട്ടകത്തിൽ വൈകുന്നേരം 3:30 ന് നടക്കുന്ന പോരാട്ടത്തിൽ റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവാണ് റോയൽസിന്റെ എതിരാളികൾ. ഇന്നത്തെ നിർണായക മത്സരത്തിൽ റോയൽസ് ഇറങ്ങുമ്പോൾ ടീമിൽ രണ്ട് മാറ്റങ്ങളും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരംഗ ആർസിബിക്ക് എതിരായ കളിയിൽ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഹസരംഗ വരുന്നതോടെ അഫ്ഗാനിസ്താൻ പേസർ ഫസൽഹഖ് ഫാറൂഖി പുറത്തിറക്കും.
കൂടാതെ സീസണിൽ മികച്ച രീതിയിൽ തല്ല് വാങ്ങിയ തുഷാർ ദേശ്പാണ്ഡെ ഇന്ന് പുറത്തിറക്കാനാണ് സാധ്യത. പകരം അകാശ് മധ്വാൽ, യുധ്വീർ സിങ് എന്നിവരിൽ ഒരാൾ രാജസ്ഥാന്റെ പ്ലേയിങ് ഇലവനിൽ വന്നേക്കും.
സീസണിൽ അഞ്ച് മത്സരങ്ങളിൽ നാല് പോയിന്റുമായി ഏഴാം സ്ഥനത്തുള്ള റോയൽസിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്.
രാജസ്ഥാൻ റോയൽസിന്റെ സാധ്യത പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിംറോൺ ഹെറ്റ്മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, സന്ദീപ് ശർമ, യുധ്വീർ സിങ്/ആകാശ് മധ്വാൽ.