സീസണിലെ രണ്ടാം മത്സരത്തിലും തോൽവി തന്നെയാണ് രാജസ്ഥാൻ റോയൽസിന്റെ വിധി. സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ 8 വിക്കറ്റിനാണ് റോയൽസിന്റെ പരാജയം. റോയൽസിന്റെ പരാജയത്തിൽ വീണ്ടും ചർച്ചയാവുകയാണ് കഴിഞ്ഞ കുറച്ച് സീസണുകളിലായി രാജസ്ഥാൻ ആവർത്തിക്കുന്ന മണ്ടത്തരം.
ടോപ് ഓർഡർ ബാറ്റർമാരെ പെട്ടെന്ന് നഷ്‌ടമാവുമ്പോൾ ഒരു ബൗളിംഗ് ഓൾറൗണ്ടറെ മധ്യനിരയിലെ ബാറ്റിങ്ങിനായി രാജസ്ഥാൻ അയക്കാറുണ്ട്. നേരത്തെ രവി അശ്വിനായിരുന്നു ആ ചുമതല. ടോപ് ഓർഡർ തകരുമ്പോൾ അശ്വിൻ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നത് പലപ്പോഴും നമ്മൾ കണ്ടതാണ്. അതും പ്രധാന ബാറ്റർമാർ ഉണ്ടായിരിക്കെ..
ഈ സീസണിലും അതേ മണ്ടത്തരം രാജസ്ഥാൻ ആവർത്തിച്ചിരിക്കുകയാണ്. ഇന്ന് അശ്വിന് പകരം ഹസരങ്കയാണെന്ന് മാത്രം. ഇന്നലെ കെകെആറിനെതിരെയുള്ള മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയത് ഹസാരങ്കയാണ്. നാല് പന്തിൽ നാല് റൺസെടുത്ത താരം പുറത്താവുകയും ചെയ്തു.
ദ്രുവ് ജുറേൽ,ഹേറ്റ്മയെർ എന്നിവർ ഉണ്ടായിരിക്കെയാണ് ഹസരങ്കയ്ക്ക് അവസരം നൽകിയത്. ടെസ്റ്റ് ക്രിക്കറ്റിൽ കാണാറുള്ള നൈറ്റ് വാച്ച് മാൻ രീതിയാണ് രാജസ്ഥാൻ ഇപ്പോഴും ടി20 ക്രിക്കറ്റിൽ നടപ്പിലാക്കുന്നത്.
ബാറ്റർമാരുടെ പൊസിഷനുകൾ മാറ്റാതെ അവർക്ക് അവരുടേതായ അവസരങ്ങൾ കൊടുത്തിരുന്നെങ്കിൽ രാജസ്ഥാന് ഇന്നത്തെ മത്സരത്തിൽ അൽപമെങ്കിലും മാറ്റം വരുത്താമായിരുന്നു.