Indian Super Leagueindian super leagueKBFC

ഇന്ത്യൻ ഫുട്ബോൾ ടീമിന് വേണ്ടി കളിക്കാൻ;ഓസ്ട്രേലിയൻ താരം

എന്തന്നാൽ ബംഗ്ലൂരു എഫ്സി ക്ക് വേണ്ടി കളിക്കുന്ന ഓസ്ട്രേലിയൻ സൂപ്പർ താരം റയാൻ വില്യംസ് ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് വരുന്നുണ്ട്.

എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോൾ മാറുന്നില്ല എന്നത് വലിയ ചോദ്യമാണ് ഇന്ത്യക്ക് പിറകിൽ ഒരു കാലത്ത് ഫിഫ റാങ്കിങ്ങിൽ ഉള്ളവർ എല്ലാം ഇന്ന് ലോകകപ്പ് യോഗ്യത നേടി എന്നിട്ടും ഇന്ത്യക്ക് എന്ത് കൊണ്ട് നേടാൻ സാധിക്കുന്നില്ല.

ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് പിറകിലുള്ള ഹോങ്കോങ്ങിനോട് കഴിഞ്ഞ ദിവസമാണ് ഇന്ത്യ തോറ്റത്.ഇതോടെ രാജ്യത്തെ ഫുട്ബോൾ പോകുന്നത് വലിയ പ്രതിസന്ധിയിലേക്കാണ്.

ഇന്ത്യൻ വംശജരായ താരങ്ങളെ രാജ്യത്തിന് വേണ്ടി കളിപ്പിച്ചാൽ ഈ പ്രതിസന്ധിക്ക് പരിഹാരം വരും.അതിന്റെ ചർച്ചകൾ നടക്കുന്നുമുണ്ട്.നിലവിൽ അതുമായി ബന്ധപ്പെട്ട് പുതിയ ഒരു വാർത്ത വരുന്നുണ്ട്.

എന്തന്നാൽ ബംഗ്ലൂരു എഫ്സി ക്ക് വേണ്ടി കളിക്കുന്ന ഓസ്ട്രേലിയൻ സൂപ്പർ താരം റയാൻ വില്യംസ് ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് വരുന്നുണ്ട്.

അദ്ദേഹത്തിന്റെ അമ്മ ഇന്ത്യൻ വംശജയാണ് അദ്ദേഹം ഇന്ത്യൻ പാസ്പോർട്ടിന് എടുക്കാൻ വേണ്ടി ഒരുക്കത്തിലാണ്.