പരിക്കേറ്റ ഓസിസ് പേസർ ജോഷ് ഹേസൽവുഡ് ഇനി സീസണി ആർസിബിക്കായി കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഷോൾഡർ ഇഞ്ചുറിയാണ് താരത്തെ ബാധിച്ചത്. ഹേസൽവുഡിന് പകരം ആർസിബി പകരക്കാരായി എത്തിക്കാൻ സാധ്യതയുള്ള 3 താരങ്ങളെ പരിശോധിക്കാം..
ജേസൺ ബെഹ്രെൻഡോർഫ്
35 കാരനായ ഓസിസ് പേസർ ടി20 സ്‌പെഷലിസ്റ്റ് ബൗളറാണ്. മുംബൈ മുംബൈ ഇന്ത്യൻസിനായി കളിച്ച പരിചയം കൂടി താരത്തിനുണ്ട്. പവർപ്ലെയിൽ മികച്ച സ്വിങ്ങുകളോടെ പന്തെറിയാൻ കഴിവുള്ള താരമാണ് ബെഹ്രെൻഡോർഫ്.
ഒട്ട്നീൽ ബാർട്ട്മാൻ
ഡെത്ത് ഓവറുകളിൽ മികച്ചവനാണ് സൗത്ത് ആഫ്രിക്കകാരനായ ബാർട്ട്മാൻ. ഹേസൽവുഡിന്റെ കുറവ് നികത്താൻ സാധിക്കില്ല എങ്കിലും ഒരു പരിധിവരെ ഹേസൽവുഡിന് പകരക്കാരനാവാൻ കെൽപുള്ള താരമാണ് ബാർട്ട്മാൻ.
വിൽ ഒ’റൂർക്ക്
സമീപകാലത്തായി ശ്രദ്ധ നേടിയ കീവി ബൗളറാണ് വിൽ ഒ’റൂർക്ക്. ഐപിഎല്ലിൽ അൺസോൾഡ് ആയെങ്കിലും ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലടക്കം മികച്ച പ്രകടനമാണ് താരം നടത്തിയത്. മിഡ്ഓവറുകളിലും ഡെത്ത് ഓവറുകളിലും ആശ്രയിക്കാൻ കേമനാണ് താരം.
അതേ സമയം, നിലവിൽ ഹേസൽവുഡിനെ കൂടാതെ ലുങ്കി എൻഗിഡി, നുവാൻ തുഷാര എന്നീ വിദേശ പേസ് ഓപ്‌ഷനുകൾ ആർസിബിക്കുണ്ട്.
