മാർച്ച് 28 നാണ് ആരാധകർ കാത്തിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്- മുംബൈ ഇന്ത്യൻസ് പോരാട്ടം. രാത്രി 7:30 ന് ചെന്നൈയിലാണ് പോരാട്ടം. ഇരു ടീമുകളും ആദ്യമത്സരം വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ആർസിബി ആരാധകർ നിരാശ നൽകുന്ന ഒരു വാർത്ത കൂടി എത്തുകയാണ്.
ആർസിബി ബൗളർ ഭുവന്വേശർ കുമാർ ചെന്നൈയ്ക്ക്തിരെയും കളിയ്ക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. പൂർണമായ കായികക്ഷമത വീണ്ടെടുക്കാത്തതാണ് താരം കളത്തിലേക്ക് തിരിച്ചുവരാൻ വൈകുന്നതിന്റെ കാരണം. ഇതോടെ മാർച്ച് 28ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടക്കുന്ന മത്സരത്തിൽ ആർസിബി നിരയിൽ ഭുവനേശ്വർ കുമാർ കളിച്ചേക്കില്ല.
ഭൂവി കളിക്കാതിരുന്നാൽ റാഷിദ് ധാർ ഒരു മത്സരം കൂടി കളിക്കും. കെകെആറിനെതിരായ ആദ്യ മത്സരത്തിൽ ഭൂവിയുടെ അഭാവത്തിൽ റാഷിദ് ധാർ ആണ് കളിച്ചത്. പിച്ചിന് ടേണുള്ള ചെന്നൈയിലെ ചെപ്പോക്കിൽ ഭുവിയുടെ അഭാവം ആർസിബിക്ക് തിരിച്ചടിയാവും.
അതേ, സമയം ഇരുടീമുകളിലും നാളെ മാറ്റം വരാൻ സാധ്യതയില്ല. ആദ്യ മത്സരത്തിന് ഇറങ്ങിയ ടീം തന്നേയായിരിക്കും നാളെയും ഇറങ്ങുക.
നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് റോയൽ ചലഞ്ചേഴ്സ്.കരുത്തരായ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയതാണ് ചെന്നൈയുടെ ആത്മവിശ്വാസം.