CricketCricket LeaguesIndian Premier League

ടോപ് ഓർഡറിലെ അപകടകാരി; അരങ്ങേറ്റത്തിനൊരുങ്ങി ആർസിബിയുടെ വെടിക്കെട്ട് താരം

185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്. ടോപ് ഓർഡറിൽ ബാറ്റ് അങ്ങേയറ്റം അപകടകാരിയായ താരമാണ് ചികാര.

സ്വാസ്തിക് ചികാര. ഇത്തവണ ഐപിഎൽ ലേലത്തിൽ ആർസിബി അടിസ്ഥാന വിലയായ 30 ലക്ഷത്തിന് സ്വന്തമാക്കിയ താരം. എന്നാൽ പണത്തേക്കാൾ മുതലാവുന്ന താരമാണ് ഈ 19 കാരൻ. കാരണം ആരെയും അമ്പരപ്പെടുത്തുന്നതാണ് ചികാരയുടെ വെടിക്കെട്ട് കണക്കുകൾ.

185 സ്ട്രൈക്ക് റേറ്റ്, ആവറേജ് 49 ഉം, ഇക്കഴിഞ്ഞ യുപി ലീഗിലെ ഓറഞ്ച് ക്യാപ് ഹോൾഡറായ ചികാരയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കണക്കുകളാണ്. ടോപ് ഓർഡറിൽ അങ്ങേയറ്റം അപകടകാരിയായ താരമാണ് ചികാര.

കെകെആറിനെതിരായ മത്സരത്തിൽ താരം ഇമ്പാക്ട് പ്ലേയർ ആയി അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയെങ്കിലും ദേവ്ദത്ത് പടിക്കലാണ് ഇന്നലെ ഇമ്പാക്ട് പ്ലയെർ ആയി ഇറങ്ങിയത്.

നിലവിൽ ആർസിബി നിരയിൽ അനുഭവസമ്പത്തുള്ള ലെഫ്റ്റ് ഹാൻഡറാണ് പടിക്കൽ. ലെഫ്റ്റ് ഹാൻഡർമാരുടെ കുറവുള്ള ആർസിബി പടിക്കലിനെ ആശ്രയിക്കുന്നത് ഇത് കൊണ്ടായിരിക്കാം.

എന്നാൽ ഒരു ടി20 ഉപകരണമല്ല പടിക്കൽ. ആദ്യ മത്സരത്തിൽ നിറം മങ്ങിയ പടിക്കൽ വരും മത്സരങ്ങളിൽ മോശം പ്രകടനം തുടരുകയാണ് എങ്കിൽ ചികാര ആദ്യ ഇലവനിൽ എത്തുമെന്ന് ഉറപ്പിക്കാം.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലടക്കം മികച്ച പ്രകടനമാണ് ചികാര നടത്തിയത്. വെടിക്കെട്ട് താരം വിരേന്ദ്ര സെവാഗാണ് താരത്തിന്റെ റോൾ മോഡൽ.

https://twitter.com/coach_dk19/status/1861271293494190273/video/1