CricketCricket LeaguesIndian Premier LeagueSports

ആർസിബിയുടെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടി; സൂപ്പർ താരത്തിന് പരിക്ക്; ഇനി കളിച്ചേക്കില്ല

ഇത്തവണ ഐപിഎല്ലിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു. ചരിത്രത്തിൽ ആദ്യമായി ഒരു ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് അവർ കുതിക്കുമ്പോൾ വലിയൊരു തീർച്ചടി കൂടി അവർക്ക് ലഭിച്ചിരിക്കുകയാണ്. ടീമിന്റെ പ്രധാന വിദേശ താരത്തിന്റെ പരിക്കാണ് ആർസിബിക്ക് തിരിച്ചടിയായിരിക്കുന്നത്.

ഓസിസ് പേസർ ജോസ് ഹേസൽവുഡിന് പരിക്കേറ്റതായി പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് ഷോൾഡറിൽ പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു.

പരിക്കിന്റെ സാഹചര്യത്തിൽ താരം ഐപിഎൽ പുനരാരംഭിക്കുമ്പോൾ ടീമിനോടപ്പം ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കെ ക്രിക്കറ്റ് ഓസ്‌ട്രേലിയയും താരത്തെ വെച്ച് റിസ്കെടുക്കില്ല.

ഇത്തവണ ആർസിബി നിരയിൽ പവർപ്ലെയിലും മധ്യഓവറുകളിലും ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പണത്തെറിഞ്ഞ് ആർസിബിയുടെ ബൗളിംഗ് യൂണിറ്റിനെ നയിക്കുന്ന താരത്തിന്റെ അഭാവം ആർസിബിയ്ക്ക് വൻ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.

ഹേസൽവുഡിന് സീസൺ നഷ്ടമായാൽ പകരം സൗത്ത് ആഫ്രിക്കൻ ബൗളർ ലുങ്കി എങ്കിടിയായിരിക്കും അവരുടെ ബൗളിംഗ് യൂണിറ്റിനെ നയിക്കുക.