കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടിരിക്കുകയാണ് ലക്നൗ സൂപ്പർ ജയൻറ്സ്. എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് പഞ്ചാബ് ഇന്നലെ നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ ഒരൊറ്റ വിജയവുമായി പോയ്ന്റ്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് വീണിരിയ്ക്കുകയാണ് ലക്‌നൗ. പരാജയപ്പെട്ടു എന്നത് മാത്രമല്ല, ലക്നൗ നായകൻ ഋഷഭ് പന്തിന്റെ മോശം ക്യാപ്റ്റൻസിയും ചർച്ചയാവുന്നുണ്ട്. ഇതിനിടയിൽ പന്തിന്റെ ക്യാപ്റ്റൻസി തെറിക്കുമോ എന്ന ചർച്ചകളും ചൂട് പിടിക്കുമ്പോൾ സാധ്യതകൾ തള്ളിക്കളയാനാവില്ല എന്നതും ശ്രദ്ധേയമാണ്.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന നിലയിലും പന്ത് പൂർണ പരാജയമാവുമ്പോൾ ലക്നൗ ഉടമ സഞ്ജീവ് ഗോയങ്കയുടെ സമീപനങ്ങളും ചർച്ചയാവുന്നുണ്ട്. പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെ അത്ര സന്തോഷത്തോടെയല്ല അദ്ദേഹം റിഷഭിനോട് സംസാരിച്ചത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരോട് സന്തോഷത്തോടെ സംസാരിച്ച ശേഷമാണ് സഞ്ജീവ് റിഷഭിനോട് അല്‍പ്പം ഗൗരവത്തോടെ സംസാരിച്ചത്.
ഗോയങ്കെയുടെ അതൃപ്തിയിൽ പന്തിന്റെ നായക സ്ഥാനം തെറിച്ചാലും അത്ഭുതപ്പെടാനില്ല. കാരണം സാക്ഷാൽ എംഎസ് ധോണിയെ അടക്കം നായക സ്ഥാനത്ത് നിന്ന് മാറ്റിയ ആളാണ് ഗോയെങ്കെ. കൂടാതെ കെഎൽ രാഹുൽ ലക്നൗ വിടാനുള്ള കാരണമാണ് കണക്കാക്കപ്പെടുന്നത് ഗോയെൻങ്കെയുടെ പെരുമാറ്റമാണ്.
പന്ത് മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരനെ നായകനാക്കണമെന്ന അഭിപ്രായവും ലക്നൗ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നുണ്ട്. നേരത്തെ വിൻഡീസ് ടീമിനെ നയിച്ച അനുഭവ സമ്പത്തും പൂരാനുണ്ട്.
സഞ്ജീവ് ഗോയെങ്കെയുടെ പെരുമാറ്റവും പന്തിന് പകരം പൂരനെ നായകനാക്കണമെന്ന് ആരാധകരുടെ അഭിപ്രായവും കണക്കിലെടുക്കുമ്പോൾ ഭാവിയിൽ എന്തും സംഭവിക്കാനുള്ള സാധ്യതകളുണ്ട്.