CricketCricket LeaguesIndian Premier LeagueSports

ദുരന്തം ക്യാപ്റ്റൻസി; രാജസ്ഥാന്റെ തോൽവിക്ക് കാരണം പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ

കെകെആറിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ ചർച്ചയാവുകയാണ്. മത്സരത്തിൽ രാജസ്ഥാൻ തോൽക്കാൻ ഈ കാരണങ്ങൾ ഘടകമായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ചർച്ചയാവുകയാണ് രാജസ്ഥാൻ റോയൽസിന്റെ താൽകാലിക നായകൻ റിയാൻ പരാഗ് കാണിച്ച തെറ്റായ തീരുമാനങ്ങൾ. കെകെആറിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പരാഗിന്റെ 3 തെറ്റായ തീരുമാനങ്ങൾ ചർച്ചയാവുകയാണ്. മത്സരത്തിൽ രാജസ്ഥാൻ തോൽക്കാൻ ഈ കാരണങ്ങൾ ഘടകമായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ലങ്കൻ താരം വനിന്‍ഡു ഹസരങ്ക പവര്‍പ്ലേയില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള ബൗളറാണ്. ഐപിഎല്ലിൽ നേരത്തെ നമ്മളത് കണ്ടതുമാണ്. ഇന്നലെ പിച്ചിൽ അത്യാവശ്യം ടേൺ ഉണ്ടായിട്ടും ഹസരങ്കയ്ക്ക് പവർപ്ലേയിൽ ഒരൊറ്റ ഓവർ പോലും നൽകിയില്ല. പവർ പ്ലേയിൽ പരാഗ് പന്തെറിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ സീസണിൽ സിഎസ്കെയ്ക്കായി പവർപ്ലേയിൽ വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് തുഷാർ ദേശ്പാണ്ഡെ. എന്നാൽ തുഷാറിന് ആദ്യഓവർ നൽകിയത് ഇന്നിങ്സിലെ 13 ഓവർ കഴിഞ്ഞതിന് ശേഷമാണ് എന്നതാണ് പരാഗിന്റെ രണ്ടാമത്തെ തെറ്റായ തീരുമാനം. ഒരു ഡെത്ത്ബൗളറായി തുഷാറിനെ ഉപയോഗിക്കാനായിരുന്നു പരാഗിന്റെ പ്ലാൻ. എന്നാൽ മത്സരം ഡെത്ത് ഓവറിലേക്ക് പോലും എത്തിയില്ല എന്നത് മറ്റൊരു കാര്യം.

അല്‍പ്പം സ്വിങ് കൂടിയുള്ള പിച്ചില്‍ മികച്ച രീതിയിൽ പന്തെറിയാൻ കഴിയുന്ന തുഷാറിനെ പരാഗ് വേണ്ടരീതിയിൽ ഉപയോഗിക്കാത്തത് കമന്റേറ്റര്മാര് വരെ ചർച്ച ചെയ്തിരുന്നു എന്നത് പരാഗിന്റെ ക്യാപ്റ്റൻസി മോശമെന്ന് പകൽ പോലെ വ്യക്തമാക്കുന്നു.

പന്തിനെ നന്നായി സ്വിങ് ചെയ്യിക്കാൻ കഴിവുള്ള സന്ദീപ് ശർമയെയും പരാഗ് കൃത്യമായി ഉപയോഗിച്ചില്ല. പവര്‍പ്ലേയിലെ അവസാന ഓവര്‍ നല്‍കിയ ശേഷം 14ാം ഓവറിലാണ് സന്ദീപിനെ തിരിച്ചുവിളിക്കുന്നത്. അപ്പോഴേക്കും കെകെആര്‍ സ്‌കോര്‍ 100 മറികടന്നിരുന്നു.