FootballKBFCSports

ബ്ലാസ്റ്റേഴ്‌സല്ല മോഹൻ ബഗാൻ; വിത്യാസം കൃത്യമായി പറഞ്ഞ് സഹൽ അബ്ദുൽ സമദ്…

കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയ ഏറ്റവും മികച്ച താരമാണ് മലയാളിയായ സഹൽ അബ്ദുൽ സമദ്. പ്രീതം കോട്ടലുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിലാണേൽ സഹലുമില്ല പ്രീതവുമില്ല.

സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത് കൊമ്പന്മാർക്ക് തിരച്ചടിയായിയെങ്കിലും സഹലിന് ഇപ്പോൾ രാജ യോഗമാണ്. സഹൽ നിലവിൽ മോഹൻ ബഗാനിൽ വളരെയധികം സന്തോഷത്തിലാണ്.

ഇപ്പോളിത സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും തമ്മിലുള്ള വ്യത്യാസം കൃത്യമായി പറഞ്ഞിരിക്കുകയാണ്. മോഹൻ ബഗാൻ വേണ്ടി കളിക്കുമ്പോൾ തന്നെ ഇതൊരു ചാമ്പ്യൻ ക്ലബിന് വേണ്ടി കളിക്കുന്ന ക്ലബ്ബാണെന്ന് തോന്നൽ ഉണ്ടെന്നാണ് സഹൽ പറഞ്ഞത്.

“ഞാൻ കേരളത്തിൽ കളിക്കുമ്പോൾ, ഞങ്ങളെല്ലാം ട്രോഫിക്കുവേണ്ടി പോരാടുകയായിരുന്നു. ഞങ്ങൾ എത്ര അടുത്തായിരുന്നുവെന്ന് നിങ്ങൾക്കറിയാം. പക്ഷേ, ഞാൻ മോഹൻ ബഗനിൽ എത്തിയപ്പോൾ, ഇത് ഒരു ചാമ്പ്യൻ ടീമാണെന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു“ എന്നാണ് സഹൽ പറഞ്ഞത്.